ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; തുറന്നുപറഞ്ഞ് സാമന്ത

By Web TeamFirst Published Apr 4, 2019, 3:25 PM IST
Highlights

തെന്നിന്ത്യൻ താരദമ്പതികളായ, നാഗ ചൈതന്യയും സാമന്തയും വിവാഹത്തിന് ശേഷം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് മജിലി. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞതില്‍ സന്തോഷവാൻമാരാണെന്ന് സാമന്തയും നാഗ ചൈതന്യയും പറയുന്നു. വ്യത്യസ്‍തമായ ഒരു പ്രമേയമാണ് മജിലിയിലേതെന്നാണ് സാമന്തയും നാഗ ചൈതന്യയും പറയുന്നത്. നാഗ ചൈതന്യയെ വിവാഹം ചെയ്‍തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത പറയുന്നു.

മജിലിയില്‍ അഭിനയിക്കുന്നതിനെ കുറിച്ചും എന്തുകൊണ്ടാണ് പ്രണയകഥ തെരഞ്ഞെടുക്കാത്തത് എന്നതിനെക്കുറിച്ചും സാമന്ത  പറയുന്നു- കാമുകനായ നാഗ ചൈതന്യയെക്കാളും ഭര്‍ത്താവായ നാഗ ചൈതന്യയെയാണ് ഞാൻ കൂടുതല്‍ സ്‍നേഹിക്കുന്നത്. ഞങ്ങള്‍ ഒരു പ്രണയകഥ ചെയ്യുകയാണെങ്കില്‍ ഇനി വിശ്വസിക്കാൻ പ്രയാസമായിരിക്കും. അത്തരം ഒരു ഘട്ടം ഞങ്ങള്‍ കഴിഞ്ഞു.  എങ്ങനെയാണ് സ്‍നേഹം ആള്‍ക്കാരെ തമ്മിലിണക്കുന്നത് അതുപോലെ തന്നെ വിഷമവും രണ്ടുപേരെയും കരുത്തരാക്കും. എന്നെ സംബന്ധിച്ച് സ്‍നേഹവും വിഷമങ്ങളുമെല്ലാം ബന്ധത്തെ കൂടുതല്‍ കരുത്താക്കുകയാണ് ചെയ്യുന്നത്.  വിവാഹിതരായ ദമ്പതിമാരായിട്ടാണ് നാഗചൈതന്യയും സാമന്തയും ചിത്രത്തില്‍ അഭിനയിക്കുന്നത്.

വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. വിഷ്‍ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അഞ്ചിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

click me!