സമാന്തയുടെ ആക്ഷന്‍ ത്രില്ലര്‍; ഉണ്ണി മുകുന്ദന്‍റെ മാസ് വില്ലനിസം; 'യശോദ' ഒടിടിയിലേക്ക്

By Web TeamFirst Published Dec 6, 2022, 7:50 PM IST
Highlights

ഡിസംബർ 9ന് യശോദ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും.

മീപകാലത്ത് പുറത്തിറങ്ങി തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'യശോദ'. വാടക ​​ഗർഭധാരണത്തിന്റെ പുറകിൽ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. താരത്തിന്റെ കരിയറിലെ മാസ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായിരുന്നു ഇത്. യശോദ എന്ന കഥാപാത്രത്തെ അതിന്റെ തൻമയത്വത്തോടെ സാമന്ത സ്ക്രീനിൽ എത്തിപ്പോൾ അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറി. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.  

ഡിസംബർ 9ന് യശോദ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ്. നവംബർ 11ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്. ഉണ്ണി  മുകുന്ദൻ നായകനും വില്ലനുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹരി-ഹരീഷ് ജോഡിയാണ്. 

unravel this oh-so-mysterious trap with yashoda 👀, Dec 9 pic.twitter.com/dDDzKsOF4W

— prime video IN (@PrimeVideoIN)

ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി,  ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.

'എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം'; 'മാളികപ്പുറം' ഗ്ലിംപ്‍സ് വീഡിയോയുമായി ഉണ്ണി മുകുന്ദൻ

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴില്‍  റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദൻ ആയിരുന്നു. 

click me!