'നിറങ്ങള്‍' പകര്‍ന്ന് സാമന്ത, ഫോട്ടോ പങ്കുവെച്ച് താരം

Web Desk   | Asianet News
Published : Oct 27, 2021, 09:46 AM IST
'നിറങ്ങള്‍' പകര്‍ന്ന് സാമന്ത, ഫോട്ടോ പങ്കുവെച്ച് താരം

Synopsis

നടി സാമന്ത പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.

മലയാളികള്‍ക്കടക്കം പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത (Samantha). ആരാധകരോട് സംവദിക്കാനും അന്വേഷണങ്ങള്‍ക്ക് മറുപടി പറയാനുമൊക്കെ സാമന്ത സമയം കണ്ടെത്താറുണ്ട്. അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളിലും സാമന്തയ്‍ക്ക് ഏറെ സ്വീകാര്യതയുണ്ട്. സാമന്ത പെയിന്റ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമാകുകയായിരുന്നു സാമന്ത. ആ ദിവസങ്ങളിൽ, നിങ്ങൾക്ക് പെയിന്റ് ചെയ്യാൻ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ എല്ലാ വിധത്തിലും പെയിന്റ് ചെയ്യുക. ആ തോന്നല്‍ ഇല്ലാതാകും എന്നാണ് സാമന്ത ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നതും. നാഗചൈതന്യയുമായി അടുത്തിടെയാണ് സാമന്ത വിവാഹബന്ധം വേര്‍പെടുത്തിയത്. സാമന്ത നായികയായി ചില ചിത്രങ്ങള്‍ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്.

ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും