സാമൂഹ്യ മാധ്യമങ്ങളില്‍ പേര് മാറ്റി സാമന്ത, കാരണം കണ്ടെത്തി ആരാധകര്‍

By Web TeamFirst Published Jul 31, 2021, 5:30 PM IST
Highlights

സാമൂഹ്യ മാധ്യമങ്ങളില്‍ സാമന്ത തന്റെ പേര് മാറ്റിയതാണ് ചര്‍ച്ചയാകുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും സജീവമായി ഇടപെടുന്ന ചലച്ചിത്ര നടിയാണ് സാമന്ത. ഒരോ സിനിമയുടെയും വിശേഷങ്ങള്‍ സാമന്ത പങ്കുവയ്‍ക്കാറുണ്ട്. സ്വന്തം ഫോട്ടോകളും സാമന്ത ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ സാമന്ത പേര് മാറ്റിയതാണ് ചര്‍ച്ചയാകുന്നത്.

ഇൻസ്റ്റാഗ്രമില്‍ 17.8 ഫോളോവേഴ്‍സ് ആണ് സാമന്തയ്‍ക്കുള്ളത്. ട്വിറ്ററില്‍ ഒമ്പത് മില്യണും. സാമന്ത അക്കിനേനി എന്നുതന്നെ ആയിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പേര്. ഇപോള്‍ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും എസ് എന്ന് പേര് മാറ്റിയത് പുതിയ സിനിമയായ ശാകുന്തളത്തെയും സൂചിപ്പിക്കാനാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഇതിഹാസ കാവ്യമായ ശാകുന്തളത്തില്‍ നായികയായി അഭിനയിക്കുകയാണ് ശകുന്തള. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്ത ശാകുന്തളയായി അഭിനയിക്കുന്നു. സാമന്ത തന്നെയായിരുന്നു സിനിമ പ്രഖ്യാപിച്ചത്.

മലയാളി താരം ദേവ് മോഹൻ ആണ് ശാകുന്തളത്തില്‍ നായകനായ ദുഷ്യന്തൻ ആയി അഭിനയിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!