വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച 'തുടക്കം' സിനിമയിലെ മോഹൻലാലിന്റെ ഫൈറ്റ് ഷൂട്ടിംഗ് ബിടിഎസ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച തുടക്കം സിനിമയിലെ ബിടിഎസ് വീഡിയോ പുറത്തുവിട്ടു. മോഹൻലാൽ അവതരിപ്പിച്ച മാസ്റ്റർ കഥാപാത്രത്തിന്റെ ഫൈറ്റ് ഷൂട്ടിം​ഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. നിലവിൽ തുടക്കം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിച്ചിട്ടുണ്ട്. ജൂഡ് ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തത്.

തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. മോഹൻലാലിന്റെ അതിഥി വേഷവും തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് ആണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming