യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ബുഗോണിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമ്മ സ്റ്റോണിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി റെക്കോർഡിട്ട് റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ്. മികച്ച ചിത്രം, സംവിധാനം അടക്കം ഹൊറർ ത്രില്ലർ ചിത്രം നേടിയത് 16 നോമിനേഷനുകളാണ്. 13 നോമിനേഷനുകളുമായി പോൾ തോമസ് ആൻഡേഴ്‌സൺ ഒരുക്കിയ വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആണ് രണ്ടാമത്. ചിത്രത്തിലെ നായകൻ ലിയോനാഡോ ഡികാപ്രിയോ മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി.
മികച്ച നടിക്കുള്ള നോമിനേഷനിൽ എമ്മ സ്റ്റോൺ ഇടം നേടിയിട്ടുണ്ട്. യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ബുഗോണിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമ്മ സ്റ്റോണിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. വിദേശ ഭാഷ വിഭാഗത്തിൽ ഇന്ത്യൻ ചിത്രം ഹോംബൗണ്ട് പുറത്തായത് ഇന്ത്യക്ക് നിരാശ ആയി. ബുഗോണിയ, സിന്നേഴ്സ്, സെന്റിമെന്റൽ വാല്യൂ, ദി സീക്രട്ട് ഏജന്റ് തുടങ്ങീ പത്ത് ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള നോമിനേഷനിൽ മാറ്റുരയ്ക്കുന്നത്. 24 വിഭാഗങ്ങളിൽ ആയാണ് അവാർഡുകൾ സമ്മാനിക്കുന്നത്. മാർച്ച് 15 ന് ഡോൾബി തീയറ്ററിൽ ആണ് പ്രഖ്യാപനം.


