'കഠിനാധ്വാനം ചെയ്ത് സമ്പാദിക്കും'; നാഗചൈതന്യയില്‍ നിന്ന് നിന്ന് 200 കോടി രൂപ വേണ്ടെന്ന് സാമന്ത

Published : Oct 03, 2021, 12:42 PM ISTUpdated : Oct 03, 2021, 12:45 PM IST
'കഠിനാധ്വാനം ചെയ്ത് സമ്പാദിക്കും'; നാഗചൈതന്യയില്‍ നിന്ന് നിന്ന് 200 കോടി രൂപ വേണ്ടെന്ന് സാമന്ത

Synopsis

നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നും തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഹൈദരാബാദ്: നാഗചൈതന്യയില്‍(Naga chaithnya) നിന്ന് വിവാഹ മോചനത്തോടനുബന്ധിച്ച് അവകാശപ്പെട്ട 200 കോടി രൂപ (200 crore) വേണ്ടെന്ന് സമാന്ത (Samantha) അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് വേര്‍പിരിയുകയാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേര്‍ പിരിയലെന്നും(Divorce) വ്യക്തമാക്കിയിരുന്നു. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് വിവാഹ മോചന വാര്‍ത്ത പുറത്തുവന്നത്. 

വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തില്‍ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചതെന്ന് സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നും തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് സാമന്ത ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. 'വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സാമന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തെലുങ്ക് സിനിമാ മേഖലയില്‍ ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ദക്ഷിണേന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുന്നു വിവാഹ സമയത്ത് സാമന്ത. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് കുറച്ച് കാലം വിട്ടുനിന്നു. പേരില്‍ നിന്ന് നാഗചൈതന്യ ഒഴിവാക്കിയതോടെയാണ് ഇരുവരും പ്രശ്‌നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങള്‍ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്ന കാര്യം അറിയിച്ചു. സാമന്ത അഭിനയിച്ച വെബ്‌സീരീസ് ഫാമിലി മാന്‍-2 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സഹിക്കാനാവുന്നതിലും അപ്പുറം, ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല'; നടൻ വടിവേലുവിനെതിരെ നടി
'പാല്‍ക്കാരന്റെ 20 രൂപയുടെ കടവും തീർത്തു'; വൈകാരിക കുറിപ്പുമായി ലക്ഷ്‍മിപ്രിയ