ബോളിവുഡില്‍ സാമന്ത ഇരട്ട വേഷത്തിലോ?

Published : Sep 05, 2022, 10:40 PM ISTUpdated : Sep 18, 2022, 10:29 AM IST
ബോളിവുഡില്‍ സാമന്ത ഇരട്ട വേഷത്തിലോ?

Synopsis

സാമന്തയുടെ ബോളിവുഡ് സിനിമയുടെ വിവരങ്ങള്‍.  

തെന്നിന്ത്യയില്‍ അഭിനയ മികവുകൊണ്ടും ആരാധക ബാഹുല്യം കൊണ്ടും ശ്രദ്ധേയയായ നടിയാണ് സാമന്ത. തെലുങ്കിലും തമിഴകത്തുമെല്ലാം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് സാമന്ത നായികയായിട്ടുള്ളത്. ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് തെന്നിന്ത്യയുടെ പ്രിയനായിക. സാമന്ത നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ സാമന്ത ഇരട്ട വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ (workshop) പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. ഒരു ഇംഗ്ലീഷ് വെബ്‍സീരിസിന്റെ ഹിന്ദി വേര്‍ഷനിലും സാമന്ത അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 'സിറ്റാഡെല്‍' എന്ന സീരീസിന്റ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക. വരുണ്‍ ധവാനായിരിക്കും നായകൻ.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയ്‍ക്കുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി'  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. 'ഖുഷി' എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

സാമന്ത നായികയായി ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’വും റിലീസ് ചെയ്യാനുണ്ട്. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്.   മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.  കാളിദാസന്റെ ശാകുന്തളത്തെ ആസ്‍പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക.

'സൈറണി'ല്‍ അനുപമ പരമേശ്വരനും, ജയം രവി ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക