റഹ്‍മാന്‍ നായകന്‍; 'സമാറ'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Aug 01, 2023, 11:58 AM IST
റഹ്‍മാന്‍ നായകന്‍; 'സമാറ'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

സയൻസ് ഫിക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

റഹ്‍മാന്‍ നായകനാവുന്ന സമാറ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. ഓഗസ്റ്റ് 11 ആണ് പുതിയ റിലീസ് തീയതി. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 

സയൻസ് ഫിക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ട്രെയിലർ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും താരങ്ങളും ചേർന്ന് ഒരു ക്യാമ്പയിൻ ഒരുക്കിയിരുന്നു. ഹിന്ദിയിൽ ബജ്‍റംഗി ഭായ്‍ജാന്‍, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർ സർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും മുപ്പത്തിയഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കശ്മീർ എന്നിവിടങ്ങളിലായാണ്  ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ ദീപക് വാരിയർ, എഡിറ്റിംഗ് ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ അരവിന്ദ് ബാബു, കോസ്റ്റ്യൂം മരിയ സിനു, കലാസംവിധാനം രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ,
മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ, വിതരണം മാജിക് ഫ്രെയിംസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ഓണം കളറാക്കാന്‍ 'കിംഗ് ഓഫ് കൊത്ത'; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു
റിലീസിന് 10 ദിവസം ശേഷിക്കെ അപ്രതീക്ഷിത പ്രഖ്യാപനം; 'ജനനായകന്' കേരളത്തില്‍ തിരിച്ചടി