'സമാന സമയം, സമാന സ്ഥലം, നാല് കുറ്റവാളികളെയും കൊന്നു'; പൊലീസിന് സിന്ദാബാദ് വിളിച്ച് നടന്‍ സായ് കിരണ്‍

Published : Dec 06, 2019, 01:58 PM IST
'സമാന സമയം, സമാന സ്ഥലം, നാല് കുറ്റവാളികളെയും കൊന്നു'; പൊലീസിന് സിന്ദാബാദ് വിളിച്ച് നടന്‍ സായ് കിരണ്‍

Synopsis

ഹൈദരാബാദില്‍ വെറ്റിറനരി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.

ഹൈദരാബാദില്‍ വെറ്റിറനരി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ചിലര്‍ ക്രൂരകൃത്യം ചെയ്ത പ്രതികളെ വെടിവച്ചുകൊന്നത് വളരെ നല്ല കാര്യമാണെന്ന് പറയുമ്പോള്‍, നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന കാര്യമാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ സായി കിരണ്‍. ദിശ കുറ്റവാളികളെ അതേ സ്ഥലത്ത് അതേ സമയത്ത് കൊന്നുതള്ളിയിരക്കുന്നു. പൊലീസ് സിന്ദാബാദ്, സല്യൂട്ട് എന്നാണ് സായ് കിരണ്‍ കുറിച്ചിരിക്കുന്നത്. സംഭവം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം സായി കിരണ്‍ പ്രതികരണവുമായി എത്തിയിരുന്നു.

ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നും തന്നിലേക്ക് നിയമ വ്യവസ്ഥ വരികയാണെങ്കില്‍ അവരെ താന്‍ തന്നെ ശിക്ഷിക്കുമെന്നുമായിരുന്നു സായി കിരണിന്‍റെ പ്രതികരണം. ദൈവമുണ്ടെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്, പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതികളെ എന്‍കൗണ്ടര്‍ ചെയ്യുകയെങ്കിലും ചെയ്യട്ടെയെന്ന്- സായി ഫേസ്ബുക്കില്‍ കുറിച്ചിരുുന്നു.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയിലിലെ മോഹന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സായി കിരണ്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്. തെലുങ്കിലും നിരവധി സീരിയലുകളില്‍ വേഷമിട്ട താരം ടിവി ഷോകളിലും സജീവമാണ്. 

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍