സമുദ്രക്കനിയും തമ്പി രാമയ്യയും പ്രധാന കഥാപാത്രങ്ങളാകുന്ന 'രാജകിളി', ടീസര്‍ പുറത്ത്

Published : Mar 01, 2023, 08:42 PM IST
സമുദ്രക്കനിയും തമ്പി രാമയ്യയും പ്രധാന കഥാപാത്രങ്ങളാകുന്ന 'രാജകിളി', ടീസര്‍ പുറത്ത്

Synopsis

ഉമാപതി രാമയ്യ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

സമുദ്രക്കനി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'രാജകിളി'. ഉമാപതി രാമയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമ്പി രാമയ്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കോമഡിക്കും പ്രധാന്യമുള്ള ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു എന്നതാണ് പുതിയ വാര്‍ത്ത.

തമ്പി രാമയ്യയ്‍ക്കും സമുദ്രക്കനിക്കും ഒപ്പം ചിത്രത്തില്‍ ദീപ, പ്രവീണ്‍ കുമാര്‍ ജി, ഡാനിയര്‍ ബാലാജി, പഴയ കറുപ്പയ്യ, അരുള്‍ ദോസ്, ശ്വേതാ, രേഷ്‍മ പശുപാലെതി എന്നിങ്ങനെയുള്ള താരനിര വേഷമിടുന്നു. സായ് ദിനേശ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഗോപിഥ്- കേദര്‍നാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്, സുദര്‍ശൻ ആറാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

സരേഷ് കാമാച്ചിയാണ് 'രാജകിളി' എന്ന ചിത്രത്തിന്റെ നിര്‍മാണം. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. തപസ് നായക് ആണ് ചിത്രത്തിന്റെ ഓഡിയോഗ്രാഫി നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നൃത്ത സംവിധാനം ബൃന്ദ- സാൻഡി എന്നിവരാണ് എന്ന പ്രത്യേകതയുമുണ്ട്.

'രാജകിളി' എന്ന ചിത്രത്തിന്റെ സ്റ്റണ്ട് സംവിധാനം സില്‍വ മാസ്റ്റര്‍ ആണ് നിര്‍വഹിക്കുന്ന. വി ബാലമുരുഗൻ- വീരസമര്‍ എന്നിവരാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. കോസ്റ്റ്യൂം ഡിസൈനര്‍ നവദേവി രാജ്‍കുമാറാണ്. സ്റ്റില്‍സ് മിലൻ സീനു, പബ്ലിസിറ്റി ഡിസൈനര്‍ സിന്ധു ഗ്രാഫിക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ എച്ച് ജഗദീഷ്, പ്രവീണ്‍ കുമാര്‍ ജി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ കെ എസ് കെ സെല്‍വ, മാലിക് ഐ, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സുബ്രഹ്‍മണ്യൻ എൻ, പിആര്‍ഒ ജോണ്‍ എന്നിവരുമാണ് തമ്പി രാമയ്യ തന്നെ കഥയും സംഭാഷണവും ഗാനരചനയും നിര്‍വഹിക്കുന്ന 'രാജകിളി' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനൻ, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ