
ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുക്കുന്നു എന്ന സനാ ഖാന്റെ പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ബോളിവുഡിൽ ഏറെ ചർച്ചകർക്ക് വഴിവച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സന തന്റെ പഴയകാല ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് പിൻവലിച്ചിരുന്നു. പ്രാർത്ഥനകളുടേയും ഭർത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സനയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴുള്ളത്. ഇപ്പോൾ സന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് വീഡിയോകൾ തയ്യാറാക്കി മാനസികമായി തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേയാണ് താരത്തിന്റെ പോസ്റ്റ്. ഒരാൾ എന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നുവെന്നും ഇത് പാപമാണെന്നും സന ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സന ഖാൻ സിനിമാ ലോകം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. നവംബർ ഇരുപതിന് സനയും അനസ് സയ്യിദും വിവാഹിതരാകുകയായിരുന്നു.
സന ഖാന്റെ പേസ്റ്റ്
ഞാൻ അയാളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കാരണം അയാൾ എന്നോട് ചെയ്തത് പോലെ ഞാൻ തിരിച്ചും ചെയ്യുന്നത് ശരിയല്ല. എന്നാൽ, അയാൾ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റുള്ളവരെ പിന്തുണയ്ക്കുവാനും അവരോട് നല്ലതുപോലെ പെരുമാറാനും സാധിച്ചില്ലെങ്കിൽ നിശബ്ദമായി ഇരിക്കുക. ഒരു വ്യക്തിയുടെ ഭൂതകാലം ചികഞ്ഞെടുത്ത് കുറ്റബോധം ഉളവാക്കുന്ന വിധത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തു അയാളെ നിരാശയിലേക്ക് തള്ളിവിടുന്നത് ശരിയായ കാര്യമല്ല. ചില സമയങ്ങളിൽ നിങ്ങൾ ചെയ്തതിനെ കുറിച്ചോർത്ത് നിങ്ങൾ പശ്ചാത്തപിക്കും. പക്ഷേ എന്നെപ്പോലുള്ള ചിലരുണ്ട്, ചില സമയങ്ങളിൽ ഭാവിയിലേക്ക് മടങ്ങിപ്പോയി ചില കാര്യങ്ങൾ തിരുത്തിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവർ. ദയവായി നല്ലവരായിരിക്കുക, കാലത്തിനനുസരിച്ച് ആളുകളെ മാറാൻ അനുവദിക്കുക.
എന്നെക്കുറിച്ചുള്ള മോശം വീഡിയോകൾ ഉണ്ടാക്കി നെഗറ്റിവ് കമന്റ്സ് നൽകി വ്യാപകമായി പ്രചരിപ്പിക്കുന്നവർ ഉണ്ട്. ഞാൻ അതെല്ലാം ക്ഷമിച്ചു. ഒരാൾ എന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നു. ഇത് പാപമാണ്. ഞാൻ ആകെ തകർന്നിരിക്കുകയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ