
അടുത്ത കാലത്ത് ഇന്ത്യൻ താരങ്ങളുടെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമാണ് മാലിദ്വീപ്. കാജല്‍ അഗര്‍വാള്‍ ഹണിമൂണ്‍ ആഘോഷത്തിന് പോലും മാലിദ്വീപാണ് തെരഞ്ഞെടുത്തത്. മാലിദ്വീപില്‍ നിന്നുള്ള താരങ്ങളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മുൻ ബിഗ് ബോസ് താരം സന ഖാനാണ് മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
യേ ഹെ ഹൈ സൊസൈറ്റി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സന ഖാൻ. ബിഗ് ബോസില്‍ സെക്കൻഡ് റണ്ണറപ്പുമായി. ഇപോള്‍ മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സനാ ഖാൻ. ഭര്‍ത്താവ് അനസ് സയ്‍ദും സനാ ഖാനൊപ്പം ഉണ്ട്.
ബീച്ചില്‍ റിലാക്സ് ചെയ്യുന്നുവെന്ന് മാത്രമാണ് സനാ ഖാൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
എന്തായാലും ബിഗ് ബോസ് ആരാധകര്‍ സനാ ഖാന്റെ ഫോട്ടോകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.