
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെ പ്രശംസിച്ച് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ. മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ് 2018 എന്നും മലയാള സിനിമയിൽ അധികം കാണാത്ത ആഖ്യാന ശൈലിയിലൂടെ പ്രളയകാല കേരളത്തെ ദൃശ്യവൽക്കരിച്ചിരിക്കുന്നു എന്നും സന്ദീപ് കുറിച്ചു.
'2018 കണ്ടു. മലയാള സിനിമയിൽ അധികം കാണാത്ത ആഖ്യാന ശൈലിയിലൂടെ പ്രളയകാല കേരളത്തെ ദൃശ്യവൽക്കരിച്ചിരിക്കുന്നു. പ്രിയപ്പെട്ട ജൂഡ്, ഞെട്ടിച്ചു കളഞ്ഞു. അഭിനന്ദനങ്ങൾ. പ്രിയ ആന്റോ ജോസഫ് ... താങ്കളെടുത്ത റിസ്കിന് ഫലം ലഭിച്ചിരിക്കുന്നു. മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ, ഒപ്പം പ്രളയം നമ്മിൽ നിന്ന് തട്ടിയെടുത്ത കൂടപ്പിറപ്പുകളെ ഓർക്കാനൊരു അവസരവും', എന്നാണ് സന്ദീപ് ജി വാര്യർ കുറിച്ചത്.
അതേസമയം, പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി ജൂഡ് ആന്‍റണി ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഇപ്പോള്‍. രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 2018, 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.
നായകൻ വീണ്ടും വരാ..; ബിഗ് ബോസിൽ തിരിച്ചുവരുന്നവർ ആരൊക്കെ ? ചർച്ചകൾ ഇങ്ങനെ
കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ