ഇതിഹാസമോ വര്‍ഷങ്ങളായി അറിയാവുന്ന കൂട്ടുകാരനോ?, മോഹൻലാലിന് നന്ദി പറഞ്ഞ് സംഗീത് പ്രതാപ്

Published : Jun 29, 2025, 01:11 PM IST
Sangeeth Prathap and Mohanlal

Synopsis

സംഗീത് പ്രതാപിന്റെ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു.

മോഹൻലാല്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ഹൃദയപൂര്‍വത്തിന്റ പ്രധാന ആകര്‍ഷണം മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള കോംമ്പോ ആയിരിക്കുമെന്ന് നേരത്തെ സംവിധായകൻ സത്യൻ അന്തിക്കാട് വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോഴിതാ നടൻ സംഗീത് പ്രതാപ് പങ്കുവെച്ച ഫോട്ടോകളും കുറിപ്പുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹൃദയപൂര്‍വത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകളാണ് സംഗീത് പ്രതാപ് പങ്കുവെച്ചിരിക്കുന്നത്. താൻ കണ്ടു വളര്‍ന്ന ഇതിഹാസ തുല്യനായ മനുഷ്യൻ തന്നെയാണോ ഇതെന്ന് താൻ ചിന്തിച്ചുപോയ ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട് എന്നാണ് സംഗീത് പ്രതാപ് എഴുതിയിരിക്കുന്നത്. വര്‍ഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തല്ലേ ഇതെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോകളാണ് ഇത്. എല്ലാ മനോഹരമായ നിമിഷങ്ങള്‍ക്കും നന്ദി ലാലേട്ടാ എന്നുമാണ് സംഗീത് പ്രതാപ് കുറിച്ചിരിക്കുന്നത്.

എങ്ങനെയുള്ളതായിരിക്കും മോഹൻലാല്‍ ചിത്രം എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. നേരത്തെ നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ് എന്നും സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് പ്രതീക്ഷ. സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ ഉണ്ടാകുക. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

 

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. തിരക്കഥ രഞ്‍ജൻ പ്രമോദായിരുന്നു എഴുതിയിരുന്നത്.

സംവിധായകൻ സത്യൻ അന്തിക്കാടിന്റേതായി ഒടുവിലെത്തിയ ചിത്രം മകള്‍ വൻ വിജയമായി മാറിയിരുന്നില്ല എന്നതിനാല്‍ മോഹൻലാലുമൊത്ത് എത്തുമ്പോള്‍ വലിയൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു. മകളില്‍ ജയറാമായിരുന്നു നായകനായി വേഷമിട്ടത്. മീരാ ജാസ്‍മിൻ നായികയുമായി. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധായകൻ സത്യൻ അന്തിക്കാട് ആലോചിച്ചിരുന്നുവെങ്കിലും ഉപേക്ഷിച്ചതായിട്ടാണ് മനസിലാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ