കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസ് തീയതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Mar 14, 2020, 11:36 AM IST
കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

 'അധീര' എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിയമവിരുദ്ധമായി സ്വര്‍ണ്ണഖനി നിര്‍മ്മിച്ചെടുത്ത് അതിന്റെ അധിപതിയായ സൂര്യവര്‍ധന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് അധീര.

ന്നഡ സിനിമയ്ക്ക് കര്‍ണാടകത്തിന് പുറത്ത് ഒട്ടേറെ പ്രേക്ഷകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു 'കെജിഎഫ്'. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു. ഒക്‌ടോബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരുന്നു 'ഒരു സാമ്രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നു' എന്നാണ് പോസ്റ്ററിലെ വാചകം. ഒരു സംഘം തൊഴിലാളികള്‍ക്കൊപ്പം അധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യഷ് പോസ്റ്ററിലുണ്ട്.

ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. 'അധീര' എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിയമവിരുദ്ധമായി സ്വര്‍ണ്ണഖനി നിര്‍മ്മിച്ചെടുത്ത് അതിന്റെ അധിപതിയായ സൂര്യവര്‍ധന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് അധീര.

 യഷ് അവതരിപ്പിക്കുന്ന 'റോക്കി'യുടെ കുട്ടിക്കാലം മുതല്‍ സൂര്യവര്‍ധന്റെ മറ്റൊരു മകനായ 'ഗരുഡ'യെ കീഴ്‌പ്പെടുത്തുന്നത് വരെയുള്ള കാലയളവായിരുന്നു കെജിഎഫ് ആദ്യഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ടത്. 'റോക്കി ഭായ്'യും സഞ്ജയ് ദത്തിന്റെ അധീരയും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാംഭാഗത്തിന്റെ പ്രധാന പ്രമേയം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാളെ ഫിലിംസ് ആണ്.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍