നടന്‍ പണമില്ലാതെ ആശുപത്രിയില്‍: കിടപ്പിലായ സഹതാരത്തെ സഹായിച്ച് വിജയ് സേതുപതി

Web Desk   | Asianet News
Published : Mar 13, 2020, 08:25 PM IST
നടന്‍ പണമില്ലാതെ ആശുപത്രിയില്‍: കിടപ്പിലായ സഹതാരത്തെ സഹായിച്ച് വിജയ് സേതുപതി

Synopsis

തമിഴിലെ ഹാസ്യതാരമായ ലോകേഷ് ബാബുവിനാണ് സഹായഹസ്തവുമായി വിജയ് സേതുപതി എത്തിയത്. 

ചെന്നൈ: സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകര്‍ നെഞ്ചിലേറ്റുന്ന താരങ്ങളിലൊരാളാണ് വിജയ് സേതുപതി. ആരാധകരോടുള്ള ഇടപെടലുകള്‍ കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടെല്ലാം നിരവധി തവണയാണ് വിജയ് സേതുപതി വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ തന്‍റെ സഹപ്രവര്‍ത്തകന്റെ ദുരിതങ്ങള്‍ക്ക് മുന്നില്‍ കനിവിന്‍റെ ആള്‍രൂപമായി മാറുകയാണ് തമിഴകത്തിന്‍റെ സ്വന്തം മക്കള്‍ സെല്‍വന്‍. 

തമിഴിലെ ഹാസ്യതാരമായ ലോകേഷ് ബാബുവിനാണ് സഹായഹസ്തവുമായി വിജയ് സേതുപതി എത്തിയത്. സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്ന ലോകേഷ് ആശുപത്രി ചെലവിനുപോലും പണമില്ലാതെ വിഷമിക്കുന്ന കാര്യമറിഞ്ഞ സേതുപതി ആശുപത്രിയിലെത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. 

ഇതിന്‍റെ വിഡിയോ ആണ് ഇപ്പോള്‍ ആരാധകരുടെ കയ്യടികള്‍ നേടുന്നത്. നാനും റൗഡിതാന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം ലോകേഷ് ബാബുവും അഭിനയിച്ചിരുന്നു.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്