കൊറോണയും ലോക്ക് ഡൗണും കാരണം ദുരിതത്തിലായ 1000 കുടുംബങ്ങളുടെ വിശപ്പകറ്റാൻ സഞ്ജയ് ദത്ത്

By Web TeamFirst Published Apr 15, 2020, 9:58 AM IST
Highlights
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യയച്ച് സംഭാവനയും സഹായവുമായി സെലിബ്രിറ്റികടക്കം നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.
 
മുംബൈ: കൊറോണയും ലോക്ക് ഡൗണും കാരണം ദുരിതത്തിലായ സഹജീവികള്‍ക്ക് താങ്ങും തണലുമാകാന്‍ ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. മുംബൈയിലെ  1000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന് സഞ്ജയ് ദത്ത് അറിയിച്ചു. സവര്‍ക്കര്‍ ട്രസ്റ്റുമായി സഹകരിച്ചാണ് സഞ്ജയ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. 

‘രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്. ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹജീവികളെ സഹായിക്കുന്നു. അത് വീട്ടിലിരുന്ന് സാമൂഹിക അകലം പാലിച്ചിട്ടായാലും ശരി. മറ്റുള്ളവരെ സഹയിക്കാനായി ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യും’. സഞ്ജയ് ദത്ത് പറഞ്ഞു. 

ലോകത്തെ പിടിച്ചു കുലുക്കിയ കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഇന്ത്യന്‍ നഗരങ്ങളിലൊന്ന് മുംബൈയാണ്. അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യയച്ച് സംഭാവനയും സഹായവുമായി സെലിബ്രിറ്റികടക്കം നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.
click me!