
നടി നൂറിന്‍ ഷെരീഫിനെ (Noorin Shereef) കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്‍ത ചിത്രമാണ് സാന്‍റാക്രൂസ്. ഇപ്പോഴിതാ നൂറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രാജു ഗോപി ചിറ്റേത്ത് (Raju Gopi Chitteth). ചോദിച്ച പ്രതിഫലം മുഴുവന്‍ നല്‍കിയിട്ടും മുന്‍പ് വാക്ക് പറഞ്ഞിരുന്നത് പ്രകാരം നൂറിന്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടികളുമായി സഹകരിക്കുന്നില്ലെന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം.
നൂറിന്‍ ചോദിച്ച പണം മുഴുവന്‍ കൊടുത്തു. പ്രൊമോഷന് വരാമെന്ന് അവര്‍ ഏറ്റിരുന്നു. നൂറിന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അത്രയും ആളുകള്‍ കൂടി പടം കാണാന്‍ തിയറ്ററില്‍ കയറുമായിരുന്നു. പത്ത് രൂപ വാങ്ങുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലിയെടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ഥത കാണിക്കണം. അതല്ലേ മനസാക്ഷി? മെസേജ് ചെയ്‍താല്‍ മറുപടി തരില്ല, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്നാണ് നൂറിന്‍ ഞങ്ങളോട് ചോദിച്ചത്, വാര്‍ത്താസമ്മേളനത്തില്‍ രാജു ഗോപി ചിറ്റേത്ത് ആരോപിച്ചു. അതേസമയം ചിത്രത്തെ മൂന്നാം വാരത്തിലേക്ക് എത്തിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം നിര്‍മ്മാതാവായി മലയാള സിനിമയില്‍ തുടരുമെന്നും പറഞ്ഞു.
ALSO READ : 'ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ', 'എലോൺ' തിയറ്റര്‍ റിലീസ് പറ്റില്ലെന്ന് ഷാജി കൈലാസ്
അതേസമയം സിനിമയുടെ റിലീസിന്‍റെ തലേദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ നൂറിനെതിരെ സംസാരിക്കേണ്ടെന്ന്
നിര്‍മ്മാതാവിനോട് പറഞ്ഞത് താനാണെന്ന് സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് പറയുന്നു. പക്ഷേ ഇപ്പോള്‍ പറയാതെ പറ്റില്ല എന്നായി. നൂറിന്‍ ഇല്ലാത്തതുകൊണ്ട് ചാനല്‍ പ്രൊമോഷന്‍ പ്രോഗ്രാംസ് ഒന്നും കിട്ടുന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല. നൂറിന്‍ സഹകരിക്കാത്തതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു. നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയില്‍ അധികം പ്രശസ്തരില്ല. അജു വര്‍ഗീസ് ഗസ്റ്റ് റോളില്‍ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും, അദ്ദേഹത്തിന് സമയം ഇല്ലാത്തതുകൊണ്ടാണ്, സംവിധായകന്‍റെ വാക്കുകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ