
വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത ചിത്രമാണ് യാഷിന്റെ കെജിഎഫ് (KGF). പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ചുവടുറപ്പിച്ച താരമാണ് ശ്രീനിധി ഷെട്ടി(Srinidhi Shetty). രണ്ട് ഭാഗങ്ങളായി ഇറങ്ങിയ കെജിഎഫിലൂടെ നിരവധി തെന്നിന്ത്യൻ ആരാധകരെയാണ് ശ്രീനിധി സ്വന്തമാക്കിയത്. വിക്രമിന്റെ കോബ്രയാണ് ശ്രീനിധിയുടെ പുതിയ ചിത്രം. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ നടിയുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കെജിഎഫിൽ ശ്രീനിധി വാങ്ങിയ തുകയുടെ ഇരട്ടിയാണ് 'കോബ്ര'യ്ക്ക് വേണ്ടി നടി വാങ്ങിയിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിലും ശ്രീനിധി ഇടം നേടിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആറ് മുതൽ ഏഴ് കോടി വരെയാണ് താരത്തിന്റെ കോബ്ര പ്രതിഫലം.
Cobra Movie : 'കോബ്ര'യില്‍ വീണ്ടുമൊരു റഹ്മാന്‍ മാജിക്; തരംഗമാവാന്‍ 'തരംഗിണി'
അതേസമയം, ശ്രീനിധിയുടെ ആദ്യ തമിഴ് ചിത്രമാണ് 'കോബ്ര'. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.
'മോഹന്‍ലാലുമായി അടുത്തൊരു ഹെവി പടമായിരിക്കും, സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ്'; ഷാജി കൈലാസ്
മലയാളികൾക്ക് എന്നും ഹരമാണ് ഷാജി കൈലാസ്- മോഹൻലാൽ(Shaji Kailas-Mohanlal) കോംമ്പോ. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ആറാം തമ്പുരാൻ, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം എന്നിവ ഉദാഹാരണങ്ങൾ മാത്രം. ഈ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തലമുറകളായി തങ്ങിനിൽക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന എലോൺ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മോഹൻലാലുമായി ചെയ്യുന്ന അടുത്ത സിനിമയെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'മോഹന്‍ലാലുമായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും. എന്നാലേ എനിക്കൊരു എനർജി ഉണ്ടാകൂ. ഇല്ലെങ്കിൽ ഞാൻ തളർന്നിരിക്കും. സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്', എന്നും ഷാജി കൈലാസ് പറഞ്ഞു. കടുവയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.