Sabhaapathy : സന്താനം നായകനായെത്തിയ ചിത്രം, 'സഭാപതി' ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Web Desk   | Asianet News
Published : Dec 03, 2021, 07:56 PM IST
Sabhaapathy : സന്താനം നായകനായെത്തിയ ചിത്രം, 'സഭാപതി' ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Synopsis

സന്താനം നായകനായ ചിത്രം 'സഭാപതി' സംവിധാനം ചെയ്‍തത്  ശ്രീനിവാസ റാവുവാണ്.  

സന്താനം നായകനായ ചിത്രമാണ് 'സഭാപതി'. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ്. സന്താനമടക്കമുള്ള തമിഴ് താരങ്ങള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശ്രീനിവാസ റാവുവാണ് ചിത്രം സംവിധാനം ചെയ്‍തത്.

'സഭാപതി' എന്ന ചിത്രവും കോമഡി പാറ്റേണില്‍ തന്നെയുള്ളതാണ്. സന്താനം നായകനാകുന്ന ചിത്രം ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളുള്ളതാണെന്ന് ട്രെയിലര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഭാസ്‍കര്‍ അറുമുഖമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.  ലിയോ ജോണ്‍ പോള്‍ ചിത്രത്തിന്റെ ചിത്ര സംയോജകൻ.

സി രമേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്. ഹരി ദിനേഷാണ് ചിത്രത്തിന്റ ആക്ഷൻ കൊറിയോഗ്രാഫര്‍. 'സഭാപതി' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബി എൻ സ്വാമിനാഥനാണ്. ജെന്നിഫര്‍ രാജാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.

'സഭാപതി' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത് സാം സി എസാണ്. വിവേക്, സാം സി എസ് എന്നിവര്‍ ചേര്‍ന്ന് ഗാനരചന നിര്‍വഹിക്കുന്നു. സതീഷ് കൃഷ്‍ണനാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചത്. എ ആര്‍ മോഹനാണ് ചിത്രത്തിന്റെ ആര്‍ട്.

PREV
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്