
അഭിനേതാവ് എന്ന നിലയിൽ ബിഗ് സ്ക്രീനിൽ സന്തോഷ് കീഴാറ്റൂരിന് ബ്രേക്ക് നല്‍കിക്കൊടുത്ത സിനിമയാണ് പുലിമുരുകൻ. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തിയതെങ്കിലും അതീവപ്രാധാന്യമുള്ള വേഷമായിരുന്നു അദ്ദേഹം ചെയ്തതത്. പിന്നീടും ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യാൻ സന്തോഷിന് സാധിച്ചു. ഇപ്പോഴിതാ
തനിക്ക് കൊവിഡ് നെഗറ്റീവായ വിവരവും അതിനുശേഷം 'ആറാട്ടി'ൽ മോഹൻലാലിനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ചും പറയുകയാണ് താരം.
വില്ലൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. കഴിഞ്ഞ മാസം 23നാണ് സിനിമയുടെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചത്. എന്നാൽ കൊവിഡ് ബാധിതനായതിനാൽ അന്ന് സെറ്റിലെത്താൻ സന്തോഷിന് കഴിഞ്ഞില്ല. ഇപ്പോഴിതാ കൊവിഡ് നെഗറ്റീവായതോടെയും ക്വാറന്‍റൈൻ കാലാവധി തീര്‍ന്നതോടെയും ലൊക്കേഷനിലെത്തിയിരിക്കുകയാണ് നടൻ. ചിത്രത്തിൽ പങ്കാളിയാവാൻ ഭാഗ്യം ലഭിച്ചപ്പോൾ ഒന്നൊന്നര പോസിറ്റീവ് എനർജിയാണ് ലഭിച്ചതെന്ന് സന്തോഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എപ്പോഴും പോസിറ്റീവ് ആകണം എന്നു തന്നെയാ ചിന്ത....
രണ്ട് ദിവസം പനിച്ചു
പിറ്റേന്ന് Test ചെയ്തപ്പോൾ +ve (covid)
കുഴപ്പം പിടിച്ച +ve
പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം
കൃത്യം പത്താമത്തെ ദിവസം -ve.
നെഗറ്റീവ് ആയതിന് ശേഷം (Reverse ക്വാറൻ്റേനു ശേഷം ) വീണ്ടും പോസിറ്റീവ് ആകാൻ ( കോവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി.... അങ്ങിനെ #ആറാട്ട് ലൊക്കേഷനിൽ എത്തപ്പെട്ടു.... നെയ്യാറ്റിൻകര ഗോപൻ്റെ ( നമ്മുടെ ലാലേട്ടൻ്റെ ) ഒന്നൊന്നര #ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടിൽ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോൾ ഒന്നൊന്നര +ve Energy കിട്ടി...
കാത്തിരിക്കാം തീയേറ്ററുകൾ പൂരപറമ്പാക്കുന്ന നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടിനായി....
#ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ് .മഹാനടനാണ്
ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക് ,സ്നേഹത്തിന് മുന്നിൽ
BlGSALUTE.......
എപ്പഴും പോസിറ്റീവ് ആകണം എന്നു തന്നെയാ ചിന്ത.... രണ്ട് ദിവസം പനിച്ചു പിറ്റേന്ന് Test ചെയ്തപ്പോൾ +ve (covid) കുഴപ്പം...
Posted by Santhosh Keezhattoor on Wednesday, 9 December 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ