399 രൂപയല്ല, ഇപ്പോൾ ഒരുമാസം 1499 രൂപ ! ഇൻസ്റ്റ സബ്സ്ക്രിപ്ഷനിൽ 'പുരുഷന്മാർ പെട്ടെന്ന്' സന്തോഷ് പണ്ഡിറ്റ്

Published : Apr 13, 2026, 02:26 PM IST
santhosh pandit

Synopsis

ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ വഴി ക്രിയേറ്റർമാർക്ക് പണം വാങ്ങി എക്സ്ക്ലൂസീവ് കണ്ടന്റ് നൽകാം. കേരളത്തിൽ ഇത് ചർച്ചയായതോടെ, ചിലർ 1499 രൂപ വരെ ഈടാക്കുന്നതിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപ്ഷനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. കേരളത്തിൽ സമീപകാലത്ത് ഈ ഫീച്ചൽ ചർച്ചയായത് ഒരുപക്ഷേ രേണു സുധി സബ് ആരംഭിച്ചതിന് ശേഷമായിരിക്കും. പിന്നീട് പലരുടെയും സബ്സ്ക്രിപ്ഷൻ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങി. ക്രിയേറ്റർമാർക്ക് തങ്ങളുടെ ടാലന്റുകള്‍, ക്രിയേറ്റിവിറ്റി, മറ്റാരോടും ഷെയർ ചെയ്യാത്തതായ കാര്യങ്ങൾ തുടങ്ങിയവ സബ്സ്ക്രൈബേഴ്സിന് മാത്രമായി പങ്കുവയ്ക്കും. ഇതിന് അവരിൽ നിന്നും ഒരു നിശ്ചിത തുക ഇടാക്കുകയും ചെയ്യും. എന്നാൽ 18+ കണ്ടന്റാണ് സബ്സ്ക്രിപ്ഷൻ എന്ന് തെറ്റിദ്ധിരിക്കുന്നവരും ധാരാളമാണ്. അത്തരം വീഡിയോകൾ ചെയ്യുന്നവരും ക്രിയേറ്റർമാർക്കിടയിൽ ഉണ്ട് താനും.

ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപ്ഷനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. "399 രൂപ സബ്സ്ക്രിപ്ഷൻ വാങ്ങി ആരാധകരെ "കോരി തരിപ്പിക്കുന്ന" ലൈവുകൾ ഇടുന്ന ചില യുവതികൾ ഇപ്പൊൾ മാസമുള്ള സബ്സ്ക്രിപ്ഷൻ 1499 രൂപയാക്കി കുത്തനെ വർധിപ്പിച്ചു. ഈ നിലവാരം ഉള്ള നിരവധി യുവതികളെ ഫോളോ ചെയ്തു "അർദ്ധ രാത്രി ലൈവുകൾ " കാണുവാൻ പണം കൊടുക്കുന്ന പുരുഷന്മാർ പെട്ടുപോയി. ഇനിയെന്ത് ?", എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചത്. പര്‍പ്പിള്‍ ഹാല്‍സിയന്‍, അപർണ വള്ളേരി തുടങ്ങിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. ക്രിയേറ്റർ ക്ലബ് എന്ന ആപ്പിലെ അപർണയുടെ സബ്സ്ക്രിപ്ഷന് ഒരുമാസം 1499 രൂപയാണ്.

അതേസമയം, പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന അക്കൗണ്ട് അടുത്തിടെ ഇൻസ്റ്റാ​ഗ്രാമിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഇന്ത്യൻ തന്നെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഒരുകോടി അടുപ്പിച്ചാണ് മാസം ഇവർക്ക് വരുമാനം ലഭിച്ചിരുന്നത്. അശ്വനി എന്നാണ് അക്കൗണ്ട് ഉടമയുടെ പേര്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പിണറായി വിജയന്റെ കേരളത്തിൽ ഒരു കുട്ടിക്ക് ജാതി വിവേചനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു'; പ്രതികരണവുമായി അഖിൽ മാരാർ
ഞങ്ങളുടെ 1000 പ്രസം​ഗത്തെക്കാൾ എഫക്ട്..; വാഴ 2 കണ്ട് മനംനിറഞ്ഞ് കെസി, ഹാഷിറിനും ​ഗ്യാങ്ങിനും അഭിനന്ദനം