Latest Videos

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍

By Web TeamFirst Published Mar 28, 2019, 5:37 PM IST
Highlights

ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റിന്‍റെ പ്രധാന ഹര്‍ജി

കൊച്ചി: ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനൊപ്പം കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സ്കിറ്റ് പ്രകേഷപണം ചെയ്ത സ്വകാര്യ ചാനലിനെതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച് ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. 

ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റിന്‍റെ പ്രധാന ഹര്‍ജി. ചാനലുകളിലെ മിമിക്രി, സീരിയല്‍, ചാറ്റ്ഷോ തുടങ്ങിയവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 

മിമിക്രി പരിപാടികള്‍ ആള്‍മാറാട്ടം വരെ ആകുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് ഹര്‍ജിയില്‍ പറയുന്നത്. ഒരു ചാനലിലെ പരിപാടിയില്‍ താനാണെന്നു തോന്നും വിധം ആള്‍മാറാട്ടം നടന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്. ആള്‍മാറാട്ടം നടത്തിയെന്ന് ആരോപിച്ച് ഈ കേസ് ക്രിമിനല്‍ കേസായാണ് ഫയല്‍ ചെയ്തതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

click me!