ശ്രീധന്യയെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്; വീട്ടിലേക്ക് ഫര്‍ണിച്ചറുകളും എത്തിച്ചു!

Published : Apr 10, 2019, 01:47 PM IST
ശ്രീധന്യയെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്; വീട്ടിലേക്ക് ഫര്‍ണിച്ചറുകളും എത്തിച്ചു!

Synopsis

വിൽ സർവീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യയെ സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്.  വയനാട്ടിലെ പൊഴുതനിയിലുളള വീട്ടിലെത്തി ശ്രീധന്യയെ അഭിനന്ദനങ്ങള്‍ അറിയിച്ച സന്തോഷ് പണ്ഡിറ്റ് കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണിച്ചറുകളും എത്തിച്ചുകൊടുത്തു.  

സിവിൽ സർവീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യയെ സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്.  വയനാട്ടിലെ പൊഴുതനിയിലുളള വീട്ടിലെത്തി ശ്രീധന്യയെ അഭിനന്ദനങ്ങള്‍ അറിയിച്ച സന്തോഷ് പണ്ഡിറ്റ് കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണിച്ചറുകളും എത്തിച്ചുകൊടുത്തു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദ൪ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ  വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാൻ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവർ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാൻ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി
'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍