Actress Attack Case : 'ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ'; സന്തോഷ് പണ്ഡിറ്റ്

By Web TeamFirst Published Jan 13, 2022, 9:42 AM IST
Highlights

 കേസിൽ പല സിനിമാപ്രവർത്തകരും കൂറുമാറിയ അവസ്ഥ ഉണ്ടായപ്പോൾ അതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും രാഷ്ട്രീയക്കാരേക്കാൾ കഷ്ടമാണ് സിനിമാക്കാരെന്നും പണ്ഡിറ്റ് പറയുന്നു.

ടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് സിനിമാ മേഖലയിലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു എല്ലാവരുടെയും പിന്തുണ. ഈ അവസരത്തിൽ സന്തോഷ് പണ്ഡിറ്റ്(Santhosh Pandit) പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് തന്റെ വിശ്വാസമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. കേസിൽ പല സിനിമാപ്രവർത്തകരും കൂറുമാറിയ അവസ്ഥ ഉണ്ടായപ്പോൾ അതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും രാഷ്ട്രീയക്കാരേക്കാൾ കഷ്ടമാണ് സിനിമാക്കാരെന്നും പണ്ഡിറ്റ് പറയുന്നു. കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തുവെന്നും പണ്ഡിറ്റ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍

പണ്ഡിറ്റിന്റെ നിലപാട് ..

പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്ഷം കഴിയുന്നു . അന്ന് മുതൽ ഈ നിമിഷം വരെ നടിയോടോപ്പോം , അവർക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാൻ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു .

ഈ കാലയളവിൽ അവരോടോപ്പോം നിന്നിരുന്ന പല നടി-നടന്മാർ കൂറുമാറി, സാക്ഷികൾ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടർ വരെ രാജിവെച്ച് പോവുക ആണ്.. കഷ്ടം ... നടി- നടന്മാർ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവർക്കെതിരെ പ്രതികരിച്ചില്ല .

രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ . കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തു ? ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ. എന്നാൽ അസൂയയും കുശുമ്പും, മത്സരവും, ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.

ചിലർ പ്രഹസനങ്ങൾ നടത്തി ഈയ്യിടെ മുതലക്കണ്ണീർ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു . (ചിലർ ഇരയുടെ കൂടെ, ചിലർ വേട്ടക്കാരന് വേണ്ടി പ്രാർത്ഥിച്ച് കൂടെ , ചിലർ പൾസർ സുനിക്കൊപ്പം . അവന്റെ കൂടെയും ?....) (വാൽകഷ്ണം .. ഇരയെന്നു മറ്റുള്ളവർ പറഞ്ഞു.... എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്ഷം കൊണ്ട് തെളിയിച്ചു.... Good , great..) Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം ... ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

click me!