'വയസന്‍ പട'ത്തിന്‍റെ റോയല്‍റ്റി ആര്‍ക്കാണെന്നറിയാമോ? അതുകൊണ്ടുള്ള ദോഷങ്ങളും: ഓര്‍മ്മിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

Published : Jul 20, 2019, 09:25 PM IST
'വയസന്‍ പട'ത്തിന്‍റെ റോയല്‍റ്റി ആര്‍ക്കാണെന്നറിയാമോ? അതുകൊണ്ടുള്ള ദോഷങ്ങളും: ഓര്‍മ്മിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

Synopsis

തിരുആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക, ഭാവിയില്‍ പാരയാകാതെ നോക്കുകയെന്ന മുഖവരെയോടെ പണ്ഡിറ്റ് ഫേസ്ബുക്കില്‍ ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്

തിരുവനന്തപുരം: 'വയസന്‍' പടമാക്കുന്ന ഫേസ് ആപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റായി കഴിഞ്ഞു. കൊച്ചുകുട്ടികള്‍ മുതല്‍ താരങ്ങള്‍ വരെയുള്ളവരുടെ വയസന്‍ പടമാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ഇതിന് വലിയ ദോഷങ്ങളുണ്ടാകുമെന്ന വാദവും ശക്തമാകുകയാണ്. അതിനിടയിലാണ് ഫേസ് ആപ്പുകൊണ്ട് ഉണ്ടാകാനിടയുള്ള ദോഷങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്

ആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക, ഭാവിയില്‍ പാരയാകാതെ നോക്കുകയെന്ന മുഖവരെയോടെ പണ്ഡിറ്റ് ഫേസ്ബുക്കില്‍ ഇതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.  ബാങ്കിംഗ് വിവരങ്ങള്‍, എ ടി എം വിവരങ്ങള്‍, ആധാര്‍ കോപ്പി, പാന്‍ കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ഫോണില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നും ആപ്പിന്‍റെ മറവില്‍ തട്ടിപ്പുകാര്‍ പണി തരാന്‍ സാധ്യതയുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്

ഇയ്യിടെയായി "face app" എന്ന പേരില്‍ ഒരു ആപ്പ് വരികയും അതിലൂടെ തങ്ങളുടെ വാ൪ദ്ധക്യത്തിന്‍റെ ഫോട്ടോ നിമിഷ നേരം കൊണ്ട് ഉണ്ടാക്കിയെടുത്ത് facebook ല്‍ പോസ്റ്റുന്നത് ഒരു trend ആയിരിക്കുകയുമാണല്ലോ.

ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഭാവിയില്‍ പാരയാകാതെ നോക്കുക.

1) ഈ ആപ്പ് install ചെയ്യുമ്പോള്‍ കുറേ നിബന്ധനകള്‍ ഉണ്ട്. അതിനുള്ള permission നല്കിയാല്‍ ചിലപ്പോള്‍ ഭാവിയില്‍ പ്രശ്നം വരാം. (പിന്നെ കരഞ്ഞിട്ട് കാര്യമില്ല)

2) നിങ്ങള്‍ നല്കുന്ന ഫോട്ടോകള്‍ ഭാവിയില്‍ ഈ ആപ്പ് uninstall ചെയ്താലും അവരുടെ കൈവശം ഉണ്ടാകും.

3) അവര്‍ മാറ്റി തരുന്ന നിങ്ങളുടെ "വയസ്സ൯" പടത്തിന്‍റെ royalty അവ൪ക്കാണ്. അതൊക്കെ എവിടേയും, എങ്ങനേയും ഉപയോഗിക്കാം. (സമീപ ഭാവിയില്‍ വീഡിയോ പോലെ ഫോട്ടോക്കും royalty തുക നല്കി മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം വരാം)

4) Name, User name അടക്കം നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഇതു പോലുള്ള ആപ്പുകള്‍ക്ക് പക൪ത്താം. അതു വെച്ച് ഭാവിയില്‍ നിങ്ങളുടെ പണി പാളാം.

5) പല നിരീക്ഷകരും ഇപ്പോഴെ ടിക് ടോക്ക്, face app നെതിരെ ജാഗ്രതാ നി൪ദ്ദേശവും red alert ഉം തരുന്നുണ്ട്.

6) നിങ്ങള് ഒരിക്കല്‍ upload ചെയ്ത photos, videos ഒന്നും പിന്നെ ഒരിക്കലും delete ചെയ്യുവാ൯ പറ്റില്ല. (ചിലപ്പോള്‍ അബദ്ധത്തില്‍ പോലും പല ഫോട്ടോസും upload ചെയ്യപ്പെടാം.)

7) ഇനി നാട്ടിലെ എല്ലാ ആപ്പുകളും download ചെയ്യണമെന്ന വാശി ഉള്ളവ൪ നെറ്റില്‍ ആ ആപ്പിന്‍റെ terms and conditions, privacy policy etc ശരിക്കും വായിച്ചു പഠിക്കുക. അവ൪ക്ക് നമ്മള്‍ തന്നെ എവിടേയും ഉപയോഗിക്കുവാ൯ indirectly agree ചെയ്യുകയാണ്.

8) നിങ്ങളുടെ Bank details, ATM etc pass word, Adhar copy, PAN etc details എല്ലാം ഫോണില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിച്ചോളൂ. ആപ്പിന്‍റെ മറവില്‍ തട്ടിപ്പുകാരുണ്ടെങ്കില്‍ പണി നമ്മുക്ക് പാലും വെള്ളത്തില്‍ കിട്ടും.

ഉണരൂ കൂട്ടുകാരേ..ഉണരൂ..
നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ആരേയും ഉപയോഗിക്കുവാ൯ സമ്മതിക്കരുത്.

(വാല്‍ കഷ്ണം.." മനുഷ്രന് അറിവ് എവിടെ, എപ്പോൾ, എങ്ങിനെ ഉപയോഗിക്കണം എന്ന അറിവാണ് യഥാർത്ഥ അറിവ്.")

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും
30-ാം ചലച്ചിത്രമേള, പങ്കെടുത്തത് 25 വർഷം; കാൽനൂറ്റാണ്ടിന്റെ സിനിമാസ്വാദനവുമായി 'ഫിൽമി കപ്പിൾ'