അന്ന് എല്ലാവര്‍ക്കും എന്നെ പൊങ്കാലയിടാനായിരുന്നു തിരക്ക്; ഇപ്പോ എങ്ങനയുണ്ടെന്ന് സന്തോഷ് പണ്ഡിറ്റിന്‍റെ ചോദ്യം

Published : Jun 02, 2019, 08:39 PM ISTUpdated : Jun 02, 2019, 08:41 PM IST
അന്ന് എല്ലാവര്‍ക്കും എന്നെ പൊങ്കാലയിടാനായിരുന്നു തിരക്ക്; ഇപ്പോ എങ്ങനയുണ്ടെന്ന് സന്തോഷ് പണ്ഡിറ്റിന്‍റെ ചോദ്യം

Synopsis

മമ്മൂട്ടിചിത്രം മധുര രാജ 200 കോടി ക്ലബില്‍ ഇടം നേടുമെന്നായിരുന്നു പണ്ഡിറ്റിന്‍റെ പ്രവചനം. ചിത്രം 100 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. ഇതോടെയാണ് വിമര്‍ശകര്‍ക്കും പൊങ്കാലയിട്ടവര്‍ക്കും മറുപടിയുമായി പണ്ഡിറ്റ് രംഗത്തെത്തിയത്

തിരുവനന്തപുരം: സിനിമ മേഖലയില്‍ സജീവമായിട്ടുള്ളപ്പോഴും സാമൂഹ്യ മേഖലയില്‍ ഇടപെടലുകള്‍ നടത്തിയും സന്തോഷ് പണ്ഡിറ്റ് ശ്രദ്ധ നേടാറുണ്ട്. അതിനിടയില്‍ പ്രവചനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും പണ്ഡിറ്റ് സമയം കണ്ടെത്താറുണ്ടെന്നതാണ് മറ്റൊരു കാര്യം. ഫിഫ ലോകകപ്പ് കാലത്ത് എല്ലാ മത്സരങ്ങളുടെയും ഫലം പ്രവചിചിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ മറ്റൊരു പ്രവചനം അച്ചെട്ടായതിന്‍റെ സന്തോഷം പങ്കുവച്ചും പ്രവചിച്ച സമയത്ത് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്.

മറ്റൊന്നുമല്ല, മമ്മൂട്ടിചിത്രം മധുര രാജ 200 കോടി ക്ലബില്‍ ഇടം നേടുമെന്നായിരുന്നു പണ്ഡിറ്റിന്‍റെ പ്രവചനം. ചിത്രം 100 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. ഇതോടെയാണ് വിമര്‍ശകര്‍ക്കും പൊങ്കാലയിട്ടവര്‍ക്കും മറുപടിയുമായി താരം കളത്തിലെത്തിയത്. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷം പങ്കുവച്ചത്.

മക്കളേ..

മമ്മൂക്കയുടെ "മധുര രാജ" സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷ൯ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില് പറയുന്നു.
ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില് വമ്പ൯ കളക്ഷനോടെ ഈ ചിത്രം പ്രദ൪ശനം തുടരുന്നുണ്ടാവാം..

ഓള്‍ ദി ബെസ്റ്റ്

ഈ സിനിമ ഇറങ്ങും മുമ്പേ ഇതൊരൂ 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറുമെന്ന് ഞാ൯ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ