
ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കാഴ്‍ച നഷ്‍ടപ്പെട്ട സോന മോളുടെ കഥ മലയാളികളുടെ കണ്ണ് നനയിച്ചതാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ സോനയ്‍ക്ക് സഹായവുമായി നിരവധി പേര്‍ രംഗത്ത് എത്തി. കുട്ടിയുടെ ചികിത്സയ്‍ക്കുള്ള ചിലവ് ഏറ്റെടുക്കുമെന്ന് സര്‍ക്കാറും അറിയിച്ചു. ഇപ്പോള്‍ സോന മോള്‍ക്ക് സഹായ വാഗ്‍ദാനവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയതാണ് സാമൂഹ്യമാധ്യമത്തിലെ ചര്‍ച്ച. കുട്ടിയുടെ മാതാപിതാക്കളെ കണ്ട സന്തോഷ് പണ്ഡിറ്റ് സഹായവാഗ്‍ദാനം ചെയ്‍തു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സോന മോളുടെ വേദനിപ്പിക്കുന്ന വാ൪ത്ത ഇന്നലെ രാത്രിയാണ് അറിഞ്ഞത്. ചെയ്തു കൊണ്ടിരുന്ന film editing works ഉടനെ തന്നെ മാറ്റി വെച്ച് ഇന്നു രാവിലെ തന്നെ ആ മോളെ Trichur Medical College ല് പോയ് സന്ദ൪ശിച്ചു.
വളരെ ദയനീയമായ അവസ്ഥയില് എത്തിപ്പോയ ആ പാവം കുട്ടിയുടെ അച്ഛന് എന്നാലാകും വിധം ഒരു കുഞ്ഞു സഹായവും ചെയ്തു. കാര്യങ്ങള് നേരില് തെളിവുകള് സഹിതം മനസ്സിലാക്കുവാനും ശ്രമിച്ചു.
തൃശൂർ പട്ടിക്കാട് എന്ന സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകളാണ് സോനമോൾ (6) വയസ്സ്... ഇപ്പോള് Trichur Medical College ലെ ICU വിലാണ്.
ബാക്കി വിവരങ്ങളെല്ലാം വീഡിയോയിലുണ്ട്. കണ്ടു നോക്കു...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ