'അത് ന്യൂജെൻ പാൽകുപ്പികൾക്കറിയില്ല', മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; കാരണങ്ങള്‍ നിരത്തി സന്തോഷ് പണ്ഡിറ്റ്

Published : May 08, 2026, 03:58 PM IST
Santhosh pandit about KC Venugopal

Synopsis

കേരളത്തില്‍ ആര് മുഖ്യമന്ത്രി ? എന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായത്തിൽ, ദേശീയ തലത്തിലെ സ്വാധീനം, ഭരണപരിചയം, സംഘടനാമികവ്, വിദ്യാഭ്യാസ യോഗ്യത എന്നിവ കണക്കിലെടുക്കുമ്പോൾ കെ.സി ആണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യന്‍.

ത്ത് വർഷത്തിന് ശേഷം ബഹുഭൂരിപക്ഷത്തിൽ കോൺ​ഗ്രസ് കേരളത്തിൽ അധികാരത്തിലേറിയിരിക്കുകയാണ്. എന്നാൽ ഇതുവരേയും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല. കെ.സി വേണു​ഗോപാൻ, വി.ഡി സതീശൻ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നതെങ്കിലും ഇവരിൽ ആര് എന്ന ചോദ്യത്തിന് ഉത്തരവുമായിട്ടില്ല. തതവസരത്തിൽ കെ.സി വേണു​ഗോപാൽ അല്ലേ മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ എന്ന് ചോദിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അതിന്റെ കാരണങ്ങളും സന്തോഷ് വ്യക്തമാക്കുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍ ഇങ്ങനെ

തമിഴ് നാട്ടിൽ മുഖ്യമന്ത്രി ഉണ്ട്, പക്ഷെ ഭൂരിപക്ഷം തികയ്ക്കുവാൻ സീറ്റ്‌ ഇല്ല. കേരളത്തിൽ ഇഷ്ടം മാതിരി സീറ്റ്‌ ഉണ്ട്, പക്ഷേ മുഖ്യമന്ത്രി ഇല്ല. ഇതാണല്ലോ ഇപ്പോഴത്തെ അവസ്ഥ.

പുറത്തുവന്ന ഹൈക്കമാണ്ടിന്റെ കൈയ്യിലുള്ള "രഹസ്യ " രേഖ, ഇപ്പോൾ പുറത്തു വന്നത്, ഒറിജിനൽ എങ്കിൽ , അത് പ്രകാരം മൊത്തം ജയിച്ചു വന്ന എംഎല്‍എമാരില്‍ 46 പേര് കെസി വേണുഗോപാൽ ജി മുഖ്യമന്ത്രി ആകണമെന്ന് ചിന്തിക്കുന്നു. 8 പേര് രമേശ്‌ ചെന്നിത്തല ജിക്കും, 6 പേര് വിഡി സതീശൻ ജി മുഖ്യൻ ആകുവാനും സപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ്‌ ഒരു ഏകാധിപതി ഭരിക്കുന്ന പാർട്ടി അല്ല. അതിനാലാണ് ഇതുപോലെ ജനാധിപത്യ രീതി അവലംഭിക്കുന്നത്. ജയിച്ച എല്ലാ എംഎല്‍എമാർക്കും പേടി ഇല്ലാതെ അടുത്ത മുഖ്യനെ സെലക്ട് ചെയ്യാൻ പറ്റും.

ഇത് കണ്ടു ചിലരൊക്കെ കെസി ജിക്ക് 46 പേരുടെ, ഇത്രയും പിന്തുണ എങ്ങനെ കിട്ടി എന്നു ചോദിക്കുന്നു. അതിനുള്ള ഉത്തരം ന്നാ പിടിച്ചോ.

1) കെസി വേണു ഗോപാൽ ജി മുൻ കേന്ദ്ര മന്ത്രി ആണ്.

കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ (AICC General Secretary - Organization) സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ശേഷം ഇന്ത്യയിലെ തന്നെ കോൺഗ്രസ്സ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു..(ഇതൊന്നും ചില ന്യൂ ജെന്‍ പാൽകുപ്പികൾക്ക് അറിയണം എന്നില്ല. അദ്ദേഹത്തെ ഇന്ത്യ മുഴുവൻ അറിയും..ഇഷ്ടം മാതിരി പാന്‍ ഇന്ത്യൻ ഫാൻസ്‌ ഉണ്ട്. ഇന്ത്യ മുഴുവൻ അറിയുന്ന കേരളത്തിൽ വേറെ ഏത് കോൺഗ്രസ്‌ നേതാവുണ്ട്?,)

2) കെസി അതി ശക്തനായ സംഘാടകൻ ആണ്. കേരളത്തിൽ മന്ത്രിയായും കേന്ദ്രത്തിൽ ഊർജ്ജം (Power), സിവിൽ ഏവിയേഷൻ (Civil Aviation) എന്നീ വകുപ്പുകളിൽ സഹമന്ത്രിയായും പ്രവർത്തിച്ച പരിചയമുണ്ട്.

3)കെസിക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്. മാത്തമാറ്റിക്സിൽ എം.എസ്‌സി (M.Sc.) ബിരുദം നേടിയിട്ടുണ്ട്. അതും മുഖ്യന് വേണ്ട ഒരു യോഗ്യത ആണ്.

4) നിലവിൽ ആലപ്പുഴയിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയ എംപി ആണ്. കേരളത്തിൽ ഏറ്റവും ഇമേജ് ഉള്ള കോൺഗ്രസ്‌ എംപി. മനസ്സിലായോ? ആലപ്പുഴ പിടിച്ചെടുത്തത് ആരും മറക്കരുത്.

5) തമിഴ് നാട്ടിൽ വിജയോടൊപ്പം കോൺഗ്രസ്സ് എംഎല്‍എമാരെ ചേർക്കുവാൻ പിന്തുണ അപേക്ഷിച്ചു വിജയ് ജി കത്ത് കൊടുത്തത്  കെസിക്കാണ്. അല്ലാതെ കേരളത്തിലെ ഏതെങ്കിലും ഒരു നേതാവിനു അല്ല. കാരണം കെസി ജിയുടെ പവർ നടൻ വിജയ് ജിക്കു വരെ അറിയാം എന്നർത്ഥം. കെസി ജി ആണ് കേന്ദ്രത്തിൽ പ്രധാനം.

6)എംപിമാര്‍ മത്സരിക്കരുത് എന്നു ഹൈക്കമ്മാൻഡ് പറഞ്ഞത് കൊണ്ടാ കെസി ഇത്തവണ മത്സരിക്കാഞ്ഞത്. അല്ലെങ്കിൽ വമ്പൻ വിജയം നേടിയേനെ..എംഎഎയും ആയേനെ..

7) ഇദേഹതിനു ചാർജ് കൊടുത്ത നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനെ ഭരണത്തിൽ തിരിച്ചു കൊണ്ട് വന്നു. കർണാടക, ഹിമാചൽ പ്രദേശ് ഒക്കെ eg. കേരളത്തിൽ വരെ. ഇന്ത്യൻ പൊളിറ്റിക്സിൽ കഴിവ് തെളിയിച്ച ഇദ്ദേഹം തന്നെയല്ലേ കേരള മുഖ്യമന്ത്രിയാകാൻ ശരിക്കും യോഗ്യൻ? സോഷ്യല്‍ മീഡിയയിലെ വോട്ടെടുപ്പുമായി ആരും ഇനിയും കെസിയ്ക്ക് എതിരെ വരരുത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്രിയ കെസി, താങ്കള്‍ ഇപ്പോള്‍ ചെയ്യേണ്ടത് ഒരു കാര്യം'; നടി ഗോപിക രമേശ് പറയുന്നു
ജീത്തു ജോസഫ് സ്കൂളിൽ നിന്ന് 'ദൃഢം', ക്ലീൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; റിവ്യൂ