'എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം? ബീഫ് തീറ്റിച്ചത് നടന്ന സംഭവം'; ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്

Published : Feb 19, 2026, 03:08 PM IST
Santhosh Pandit

Synopsis

യുവതിയെ നിർബന്ധപൂർവം ബീഫ് കഴിപ്പിക്കുന്ന ട്രെയിലറിലെ രം​ഗം യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ സന്തോഷ്, അതിന്റെ വാർത്താ റിപ്പോർട്ടും പങ്കുവച്ചിട്ടുണ്ട്.

കേരള സ്റ്റോറി 2 സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ന്യായീകരണവുമായി സന്തോഷ് പണ്ഡിറ്റ്. എമ്പുരാൻ സിനിമ ഇറങ്ങിയപ്പോൾ നമ്മൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകൻ ഇല്ലേയെന്ന് സന്തോഷ് ചോദിക്കുന്നു. യുവതിയെ നിർബന്ധപൂർവം ബീഫ് കഴിപ്പിക്കുന്ന ട്രെയിലറിലെ രം​ഗം യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ സന്തോഷ്, അതിന്റെ വാർത്താ റിപ്പോർട്ടും പങ്കുവച്ചിട്ടുണ്ട്. മലയാളത്തിൽ ഇറങ്ങുന്ന പല സിനിമയും പ്രൊപ്പഗണ്ട സിനിമ അല്ലേയെന്നും സന്തോഷ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍

ഇപ്പോൾ ഇന്ത്യയിലെ സിനിമ ആരാധകർ മുഴുവൻ ചർച്ച ചെയ്യുന്ന വിഷയം, വൻ വിജയമായ നാഷണൽ അവാർഡ് ജേതാവ് സുധീപ്തോ സെൻ ജി സംവിധാനം ചെയ്ത "കേരള സ്റ്റോറി " സിനിമയുടെ രണ്ടാം ഭാഗത്തിന്റെ "Kerala Story 2...Goes Beyond" trailer ആണല്ലോ. വെറും ഒറ്റ ദിവസം കൊണ്ട് 1 കോടി 61 ലക്ഷത്തിൽ കൂടുതൽ viewers നേടി youtube ട്രെൻഡ്ൽ ഒന്നാമത് എത്തിയെങ്കിലും ഈ trailer കേരളത്തിൽ ചിലർ വിവാദം ആക്കിയിട്ടുണ്ടേ..

ഞാൻ മനസ്സിലാക്കിയ വസ്തുതകൾ...

1)അതിന്റെ തീം ലവ് ജിഹാദ് ആണെന്നും അങ്ങനെ ഒന്ന് കേരളത്തിൽ ഇല്ലെന്നും ചിലർ പറയുന്നു. അത് ശരിയാകാം.. പക്ഷെ "എമ്പുരാൻ " സിനിമ ഇറങ്ങിയപ്പോൾ നമ്മൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകൻ Sudheepto Sen ജിക്കും ഇല്ലേ? അവർ അവരുടെ പൈസക്ക് അവർക്കു ശരിയെന്നു തോന്നുന്നത് എടുക്കുന്നു. അത് നമ്മുക്ക് കാണാം.. കാണാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെല്ലോ. ഒരു സിനിമയെ നമ്മൾ പേടിക്കേണ്ട കാര്യമില്ല..

2) ഈ രണ്ടാം ഭാഗത്തിൽ ട്രൈലെറിൽ കാണിക്കുന്ന ഒരു രംഗമാണ് കേരളത്തിൽ ചിലർ വിവാദം ആക്കിയത്. അതിൽ ഒരു യുവതിയെ നിർബന്ധപൂർവം ബീഫ് കഴിപ്പിക്കുന്ന രംഗമുണ്ട് . അത് ശരിയല്ല എന്ന് ചിന്തിക്കുന്നവർ അറിയാൻ. ഈ post വായിക്കുക.

https://www.indiatoday.in/.../indore-woman-harassed-beef...

ഈ news link നിങ്ങൾ നോക്കുക. ഇത് ശരിക്കും മധ്യപ്രദേശിൽ സംഭവിച്ച കാര്യമാണ്. ആ യുവതി ഭർത്താവിന് എതിരെ പോലീസ് കേസ് കൊടുത്തിരുന്നു. അല്ലാതെ എഴുത്തുകാരന്റെ ഭാവന സൃഷ്ട്ടി അല്ല. Political correctness ഇനി നിങ്ങൾ ആണ് ചിന്തിക്കേണ്ടത്..

3) ഇനി ട്രൈലർ നോക്കി മലയാളി പെൺകുട്ടി എന്തുകൊണ്ട് മലയാളം പറയുന്നില്ല. ഹിന്ദി എന്തിനു പറഞ്ഞു എന്നതിനുള്ള ഉത്തരം.. ട്രെയിലറിൽ ആദ്യമേ മധ്യപ്രദേശ് എന്ന് കാണിക്കുന്നുണ്ട്.. "കേരള story goes beyond.." എന്നാൽ kerala story കേരളത്തിന് അപ്പുറം സംഭവിക്കുന്ന കഥ എന്നാണ് അർത്ഥം. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അത് പോലെ നടക്കുന്നു എന്നാവാം ഉദ്ദേശിച്ചത്. അല്ലാതെ ബീഫ് തീറ്റിച്ച കഥ കേരളത്തിൽ നടന്നു എന്നല്ല, മധ്യപ്രാദേശിൽ നടന്ന ഒറിജിനൽ സംഭവം വെച്ചു inspire ആയി സിനിമ ആക്കിയതാകാം.

ഇത്രയും കാര്യങ്ങൾ പുറമെ നിന്നും നോക്കിയപ്പോൾ ഞാൻ മനസ്സിലാക്കിയത് ആണ്. 100 ശതമാനം സത്യമാണെന്നോ, അവർ കഥയിൽ പറഞ്ഞതൊക്കെ political correct ആണെന്നോ ഞാൻ പറയുന്നില്ല. അങ്ങനെ നോക്കിയാൽ മലയാളത്തിൽ ഇറങ്ങുന്ന പല സിനിമയും പ്രിപൊഗണ്ട സിനിമ അല്ലേ? പല സിനിമകളിലും കറുപ്പ് ഉടുത്ത വില്ലൻ, സവർണ്ണനായ വില്ലൻ etc, കാണിക്കുന്നു. ചിലരുടെ മതം, ചിലരുടെ രാഷ്ട്രീയം ഒക്കെ അവരുടെ പൈസക്ക് സിനിമ എടുത്ത്‌ നാട്ടുകാരെ കാണിക്കുന്നു. അത് നിങ്ങള്ക്ക് വേണമെങ്കിൽ കാണാം.. It is your ചോയ്സ്.

(വാൽ കഷ്ണം..ബാക്കി ഈ സിനിമ തീയേറ്റർ നിന്നും കണ്ടു നമ്മൾ വിലയിരുത്തുക.സിനിമയെ ഒരിക്കലും പേടിക്കേണ്ടതില്ല. സിനിമയിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് മലയാള സംവിധായകാർക്ക് ഉള്ളത് പോലെ ഹിന്ദി സംവിധായകർക്കും ഉണ്ട്. സിനിമയെ സിനിമയായി കാണുക. വിവാദം ഇതോടെ അവസാനിപ്പിക്കുക.)

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഷാജി കൈലാസിന്‍റെ 'വരവി'ല്‍ 'മറ്റത്തില്‍ റോയിച്ചന്‍'; ശ്രദ്ധേയ കഥാപാത്രമായി ബിജു പപ്പന്‍
'പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ന്യൂക്ലിയർ വെപ്പൺ'; നടൻ ജ​ഗദീഷിന്റെ വാക്കുകൾ വൈറൽ