'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന്

Published : Jul 18, 2021, 01:17 PM IST
'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന്

Synopsis

റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും പ്രധാന കഥാപാത്രങ്ങള്‍

ഐഎഫ്എഫ്കെ പ്രീമിയറിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ഡോണ്‍ പാലത്തറയുടെ 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ഒടിടി റിലീസിന്. ഒരു കാറിനുള്ളില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ആണ് സിനിമ. നീസ്ട്രീം, കേവ്, മെയിന്‍സ്ട്രീം ടിവി, റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം 21നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍.

റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ മരിയ, ജിതിന്‍ എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. നീരജ രാജേന്ദ്രനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. നിര്‍മ്മാണം ഷിജൊ കെ ജോര്‍ജ്. ഛായാഗ്രഹണം സജി ബാബു. സംഗീതം ബേസില്‍ ജോസഫ്. ഈ വര്‍ഷത്തെ മോസ്കോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശവം, വിത്ത്, 1956 മധ്യതിരുവിതാംകൂര്‍, എവരിതിംഗ് ഈസ് സിനിമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോണ്‍ പാലത്തറയുടേതായി എത്തുന്ന സിനിമയാണ് സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ