എപ്പോഴാണ് 'ശിവാഞ്‍ജലി'ക്ക് കുഞ്ഞ്'?, മറുപടി പറഞ്ഞ് സജിനും ഗോപികയും

Published : Aug 06, 2023, 05:09 PM IST
എപ്പോഴാണ് 'ശിവാഞ്‍ജലി'ക്ക് കുഞ്ഞ്'?, മറുപടി പറഞ്ഞ് സജിനും ഗോപികയും

Synopsis

'അപ്പു'വിന്റേയും 'ഹരി'യുടേയും കുഞ്ഞിനെപ്പറ്റി നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്ന ഗോപികയോട് അവതാരകന്റെ അടുത്ത ഒരു ചോദ്യം എപ്പോഴാണ് 'ശിവാഞ്ജലി'ക്ക് ഒരു കുഞ്ഞെന്നായിരുന്നു.  

'സാന്ത്വന'ത്തിലെ 'ശിവാഞ്ജലി'മാരെ പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. ഏഷ്യാനെറ്റിലെ 'സാന്ത്വനം' പരമ്പര പ്രേക്ഷകര്‍ക്ക് വളരെ പെട്ടെന്നായിരുന്നു ഇഷ്‍ടമായത്. അതും 'ശിവാഞ്ജലി' എന്ന ജോഡികളിലൂടെയായിരുന്നു സീരിയല്‍ പ്രേക്ഷകരെ സമ്പാദിച്ചത്. അവരുടെ പ്രണയവും വിരഹവും തമ്മിലുളള തര്‍ക്കവുമെല്ലാം കേരളമൊന്നാകെയാണ് ആഘോഷിച്ചത്. ഇപ്പോളിതാ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവച്ചുകൊണ്ട് താരങ്ങള്‍ ജിഞ്ചര്‍ മീഡിയ യൂട്യൂബ് അഭിമുഖത്തിലെത്തിയിരിക്കുകയാണ്. 'ശിവനാ'യി സജിനും 'അഞ്ജലി'യായി ഗോപികയുമാണ് സീരിയലില്‍ എത്തുന്നത്. കലുഷിതമായ 'സാന്ത്വനം' തറവാടിനെ കുറിച്ച് പറയുകയാണ് സജിനും ഗോപികയും.

'ബാലേട്ടനെ' ('സാന്ത്വനം' വീട്ടിലെ മൂത്ത ഏട്ടന്‍) വിഷമിപ്പിക്കുന്നത് എന്തിനാണെന്നാണ് ആദ്യം ചോദിക്കുന്നത് എന്നാണ് സജിനും ഗോപികയും ആരാധകരെ അന്വേഷണത്തെ കുറിച്ച് വ്യക്തമാക്കുന്നത്. എന്തിനാണ് വീടുവിട്ട് പോകാൻ തീരുമാനിച്ചത്?.  എപ്പോഴാണ് വീട്ടിലേക്ക് മടങ്ങിവരുക. ഇനി പഴയപോലെ സന്തോഷവും സ്‌നേഹവുമെല്ലാം സീരിയലില്‍ കാണാന്‍ കഴിയുമോ എന്നെല്ലാമാണ് ആളുകളുടെ സംശയം. എന്നാല്‍ സ്വന്തം വീട്ടുകാര്‍ ചോദിച്ചാല്‍പോലും കഥ എന്താണെന്ന് വെളിപ്പെടുത്താറില്ല എന്നാണ് സജിനും ഗോപികയും വ്യക്തമാക്കുന്നത്. പ്രേക്ഷകരോടായാലും, വീട്ടുകാരോടായാലും പറയുന്നത് 'അതൊന്നും പറയില്ല, സീരിയല്‍ കാണു' എന്നാണ്. ഏതായാലും പുറത്തിറങ്ങുമ്പോള്‍ സ്‌നേഹമെല്ലാം കാണുമ്പോള്‍ വളരെ സന്തോഷമാണ്.

പരമ്പരയിലെ 'അപ്പു'വിന്റെ കുഞ്ഞുവിന് ഒപ്പമുള്ള രംഗങ്ങള്‍ രസകരമാണ്. സ്‌ക്രിപ്റ്റിലുള്ളത് കുഞ്ഞ് ചിരിക്കുന്നു എന്നാണ് എങ്കിലും, കുഞ്ഞ് കരയുകയാണെങ്കില്‍ അപ്പോള്‍ അത് മാറ്റിയെഴുതും. പരമ്പരയിലെ വ.ഐപി ഇപ്പോള്‍ വാവയാണ്. 'അപ്പു'വിന്റേയും 'ഹരി'യുടേയും കുഞ്ഞിനെപ്പറ്റി നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്ന ഗോപികയോട് അവതാരകന്റെ അടുത്ത ഒരു ചോദ്യം എപ്പോഴാണ് 'ശിവാഞ്ജലി'ക്ക് ഒരു കുഞ്ഞെന്നായിരുന്നു. അത് തീരുമാനിക്കേണ്ടത് ആദിത്യന്‍ (സംവിധായകന്‍) സാറാണെന്ന് പറയുകയായിരുന്നു ഗോപിക. 'ആദിത്യന്‍ സാറാണ് വണ്‍ലൈന്‍ എഴുതുന്നത്. അതുകൊണ്ട് സാറാണ് അതെല്ലാം തീരുമാനിക്കേണ്ടതെന്നും ചോദ്യത്തിന് ഗോപിക മറുപടി നല്‍കി. വെയിറ്റ് ആന്‍ഡ് സീ' എന്ന് പറഞ്ഞായിരുന്നു സജിന്റെ മറുപടി.  ഓരോ ഷെഡ്യൂളിലുമുള്ള കഥയാണ് തങ്ങളോട് പറയാറുള്ളത് എന്നും അതിന്റെയൊന്നും ശരിക്കുമുള്ള തീവ്രത പോലും തങ്ങള്‍ക്ക് മനസ്സിലാകുന്നത് സീന്‍ അഭിനയിച്ച് കഴിയുമ്പോളാണെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.

പരമ്പരയില്‍ 'ശിവനും' 'അഞ്ജലി'യും ബിസിനസില്‍ പരാജയപ്പെട്ട് ആകെ പൊളിഞ്ഞ്, വീടും കടത്തിലായി ഇരിക്കുകയാണ്. അതുപോലെ ശരിക്കും ബിസിനസ് മൈന്‍ഡ് ഉണ്ടോയെന്നും ചോദിച്ചു അവതാരകന്‍. അതിനെപ്പറ്റി നിലവില്‍ ചിന്തിച്ചിട്ടില്ലായെന്നായിരുന്നു മറുപടി. എന്നാല്‍ ചെറിയ ഇന്റീരിയര്‍ ഡിസൈനിംഗില്‍ തനിക്ക് താല്‍പര്യമുണ്ടെന്നും, എന്നാല്‍ അതൊന്നും ഒരു പ്രൊഫഷനാക്കി എടുക്കാന്‍ താല്‍പര്യമില്ലായെന്നും ഗോപിക പറയുന്നുണ്ട്. എന്തായാലും ഹിറ്റ് മലയാളം ടെലിവിഷൻ സീരിയലായ 'സാന്ത്വന'ത്തിന്റെ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്