
പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനം അത്യന്തം കലുഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്തിനാണെന്നുപോലും മനസ്സിലാകാത്ത ശത്രുതയാണ് അപര്‍ണ്ണ എന്ന അപ്പുവിന്റെ വീട്ടുകാര്‍ സാന്ത്വനം വീടിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞായാല്‍ വീട്ടുകാരും ഒന്നിക്കും എന്ന ചൊല്ലെല്ലാം കാറ്റില്‍ പറത്തുന്ന ശത്രുതയാണ് ഇവിടെ കാണുന്നത്. നാട്ടിലെ പ്രമാണിയായ തമ്പിയുടെ മകളായ അപര്‍ണ്ണയെ, സാന്ത്വനത്തിലെ ഹരി വിവാഹം കഴിക്കുന്നതോടെയാണ് സകലമാന പ്രശ്‌നങ്ങളും സാന്ത്വനത്തില്‍ തുടങ്ങുന്നത്. അതിനൊരു അന്ത്യമുണ്ടാകും എന്നുകരുതി പ്രേക്ഷകരും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
അപ്പു പ്രസവിച്ചുകിടക്കുന്ന അമരാവതി വീട്ടിലേക്ക് (തമ്പിയുടെ വീട്), അപ്പുവിനെ കാണാനെത്തിയ സാന്ത്വനം വീട്ടുകാരെ സമാനതകളില്ലാതെയാണ് തമ്പിയും സഹോദരി രാജേശ്വരിയും മറ്റും അപമാനിച്ചത്. അമരാവതിയില്‍ സംഭവിച്ചതെല്ലാം ഓര്‍ത്ത് പ്രായാധിക്യമുള്ള ലക്ഷ്മിയമ്മ ചില ദേഹ്യാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്.
രാജേശ്വരി അവിടുള്ള അത്രയുംകാലം അപ്പുവിന് സ്വസ്ഥതയുണ്ടാകില്ലെന്നും, എങ്ങനെയെങ്കിലും അപ്പു ഒന്ന് തിരിച്ചെത്തിയാല്‍ മതിയെന്നുമെല്ലാമാണ് ഹരി എല്ലാവരോടുമായി പറയുന്നത്. ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ലക്ഷ്മിയമ്മയോട് ശിവനും അഞ്ജലിയും സംസാരിക്കുന്ന ഭാഗമെല്ലാം വളരെ ഹൃദയ സ്പര്‍ശിയായിട്ടാണ് പരമ്പരയില്‍ പകര്‍ത്തിയിരിക്കുന്നത്. എന്താണ് അമ്മ ടെന്‍ഷനടിച്ചിരിക്കുന്നതെന്ന് ശിവന്‍ തിരക്കുമ്പോള്‍, ഇന്നലെ നടന്നതെല്ലാം ഓര്‍ത്താണെന്നും, ഇപ്പോ തനിക്ക് കുഴപ്പമൊന്നുമില്ലായെന്നുമാണ് ലക്ഷ്മിയമ്മ പറയുന്നത്.
അതൊന്നും ഓര്‍ത്ത് അമ്മ വിഷമിക്കേണ്ടെന്നും, തമ്പിയുടെ സ്വഭാവം അമ്മയ്ക്ക് നന്നായി അറിയാമല്ലോ, അയാള് നന്നാകില്ല ഒരിക്കലും എന്നെല്ലാമാണ് ശിവനും അഞ്ജലിയും ലക്ഷ്മിയോട് പറയുന്നത്. നമ്മള്‍ ഒന്നിലും ഇടപെടാതെ അങ്ങനങ്ങ് പോകട്ടെയെന്നും ശിവന്‍ പറയുമ്പോള്‍, ഇനി വരാനിരിക്കുന്ന നിരവധി ചടങ്ങുകളില്‍ രണ്ട് വീട്ടുകാരും ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണെന്നാണ് ലക്ഷഅമിയമ്മ പറയുന്നത്.
ഫോണ്‍ വരെ കൊടുക്കാതെയാണ് അപ്പുവിനെ അമരാവതി വീട്ടില്‍ കിടത്തിയിരിക്കുന്നത്. ഇത് ജയിലാണോ എന്ന തരത്തില്‍ അമ്മയോട് തര്‍ക്കിച്ച് ഫോണ്‍ വാങ്ങിയെടുക്കുന്ന അപ്പുവിനേയും പുതിയ എപ്പിസോഡില്‍ കാണാം. സാന്ത്വനത്തിലേക്ക് വിളിക്കാനാണ് അപ്പു തല്ലുണ്ടാക്കി ഫോണ്‍ വാങ്ങിയിരിക്കുന്നത്. നേരെ സാന്ത്വനത്തിലേക്ക് വിളിച്ച്, തന്റെ വീട്ടില്‍നിന്നും എല്ലാവര്‍ക്കുമുണ്ടായ മോശമായ അനുഭവത്തിന് അപ്പു ക്ഷമ പറയുന്നതും പുതിയ എപ്പിസോഡില്‍ കാണാം.
ലക്ഷ്മിയമ്മ തലകറങ്ങി വീണതെല്ലാം അറിയുന്നതോടെ അപ്പുവിന്റെ സകലമാന നിയന്ത്രണങ്ങളും നഷ്ടമാകുന്നു. തമ്പിയോട് രാജേശ്വരിയെ ഉടനെ വീട്ടില്‍ നിന്നും പറഞ്ഞുവിടണമെന്നും, ഇല്ലായെങ്കില്‍ താന്‍ ഇറങ്ങുമെന്നുമെല്ലാം അപ്പു പറയുന്നുണ്ട്. എന്നാല്‍ രാജേശ്വരിയും അപ്പുവിനോട് തട്ടിക്കയറുന്നുണ്ട്. അടങ്ങിയൊതുങ്ങിയിരിക്കാനാണ് അപ്പുവിനോട് രാജേശ്വരി ഭീഷണിയോടെ പറയുന്നത്. ആകെ പെട്ട അവസ്ഥയിലാണ് അപ്പുവുള്ളത് എന്നാണ് പ്രേക്ഷകര്‍ പറയുന്നതും. അവിടെ സംഭവിക്കുന്നതും.
'ഊരാക്കുടുക്കില്‍ അകപ്പെട്ട് ശിവാഞ്ജലി' : സാന്ത്വനം റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..