Vicky Kaushal : വിക്കി കൗശല്‍ ചിത്രം പൂര്‍ത്തിയാക്കി, നന്ദി പറഞ്ഞ് സാറാ അലി ഖാനും

Web Desk   | Asianet News
Published : Jan 28, 2022, 02:56 PM IST
Vicky Kaushal : വിക്കി കൗശല്‍ ചിത്രം പൂര്‍ത്തിയാക്കി, നന്ദി പറഞ്ഞ് സാറാ അലി ഖാനും

Synopsis

വിക്കി കൗശല്‍ ചിത്രത്തില്‍ സാറാ അലി ഖാനാണ് നായികയായി അഭിനയിച്ചിരിക്കുന്നത്.  

ലക്ഷ്‍മണ്‍ ഉതേ‍കറിന്റെ സംവിധാനത്തിലുള്ള ചിത്രം പൂര്‍ത്തിയാക്കി വിക്കി കൗശല്‍ (Vicky Kaushal). ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പൂര്‍ത്തിയായതായി നായിക സാറാ അലി ഖാനും വിക്കി കൗശലുമാണ് അറിയിച്ചത്. ഇരുവരും തങ്ങളുടെ ചിത്രത്തിലെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. 

വിക്കി കൗശലിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയായതായി വിശ്വസിക്കാനാകുന്നില്ല. എനിക്ക് ഇത്തരമൊരു കഥാപാത്രം നല്‍കിയതിന് നന്ദി ലക്ഷ്‍മണ്‍ സര്‍. എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും താൻ ന്ദി പറയുന്നുവെന്നും  സാറാ അലി ഖാൻ എഴുതുന്നു. വിക്കി കൗശലും ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ അവസരം കിട്ടിയതില്‍ നന്ദി പറയുന്നു.

മികച്ച അനുഭവമായിരുന്നു ചിത്രത്തില്‍ അഭിനയിക്കാനായത് എന്ന് വിക്കി കൗശല്‍ എഴുതിയിരിക്കുന്നു. ഓരോ ദിവസവും തനിക്ക് മനോഹമായ ഓര്‍മകളാണ്. എല്ലാവരെയും വൈകാതെ സിനിമയില്‍ കാണാനാകുമെന്ന് വിശ്വസിക്കുന്നു. തനിക്കൊപ്പം പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും വിക്കി കൗശല്‍ എഴുതുന്നു.

വിക്കി കൗശല്‍ വിവാഹശേഷം പൂര്‍ത്തിയാക്കുന്ന ആദ്യ ചിത്രമാണ് ഇത്. 'സര്‍ദാര്‍ ഉധ'മെന്ന ചിത്രമാണ് വിക്കി കൗശലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷൂജിത് സര്‍കാറാണ് ചിത്രം സംവിധാനം ചെയ്‍തത്. വിക്കി കൗശലിന് ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?