
ചലച്ചിത്ര രംഗത്ത് എത്തുന്നവർക്ക് ഏറ്റവും യോഗ്യതയായി വേണ്ടത് ക്ഷമയാണന്ന് നടി ശാരദ. ഓരോ സിനിമകളിൽ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്കു ലഭിച്ചത്.എന്നാൽ സിനിമയെകുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും അവർ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.
പഴയ തലമുറ ഷൂട്ടിങ് സെറ്റുകളെ കുടുംബത്തെ എന്നപോലെയാണ് സമീപിച്ചിരുന്നത്. എന്നാൽ അത്രയും ആത്മസമർപ്പണം പുതു തലമുറയ്ക്കില്ലന്നും അവർ പറഞ്ഞു. കലയോട് തന്റെ മാതാവിനുള്ള അടങ്ങാത്ത സ്‌നേഹമാണ് തന്നെ ഒരു നടിയാക്കിയത്. മലയാളസിനിമയില്‍ നിന്നാണ് താൻ അഭിനയം പഠിച്ചതെന്നും ശാരദ പറഞ്ഞു. തുടർന്ന് ഷീലയുടെ ചലച്ചിത്ര ജീവിതം അനാവരണം ചെയ്യുന്ന ‘തിര ഷീല’എന്ന പുസ്‍തകത്തിന്റെ പ്രകാശനവും നടന്നു. തിരക്കഥാകൃത്ത് ദീദി ദാമോദരൻ തയ്യാറാക്കിയ പുസ്‍തകം ശാരദ നടി പ്രിയങ്കയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ