ഇത്തവണ ബിഗ് ബോസിലുണ്ടോ വേദിക ചേച്ചി? ആരാധകന് മറുപടി നല്‍കി ശരണ്യ; ഉറപ്പായെന്ന് ആരാധകര്‍ !

Published : Mar 03, 2024, 12:37 PM IST
ഇത്തവണ ബിഗ് ബോസിലുണ്ടോ വേദിക ചേച്ചി? ആരാധകന് മറുപടി നല്‍കി ശരണ്യ; ഉറപ്പായെന്ന് ആരാധകര്‍ !

Synopsis

ഇപ്പോള്‍ ബിഗ്ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ പോവുകയാണ്. ഈ സീസണില്‍ ആദ്യം മുതല്‍ കേള്‍ക്കുന്ന പേരാണ് ശരണ്യ ആനന്ദിന്‍റെത്. 

കൊച്ചി: കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ ആനന്ദ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് നടി. കുടുംബവിളക്കിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശരണ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. 

അതിന് മുന്‍പ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്. പക്ഷെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകാൻ ശരണ്യക്ക് വേദിക ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

ഇപ്പോള്‍ ബിഗ്ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ പോവുകയാണ്. ഈ സീസണില്‍ ആദ്യം മുതല്‍ കേള്‍ക്കുന്ന പേരാണ് ശരണ്യ ആനന്ദിന്‍റെത്. ആദ്യത്തെ പ്രവചന ലിസ്റ്റ് മുതല്‍ ശരണ്യയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇത്തവണത്തെ സ്റ്റാര്‍ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ശരണ്യയാണ് എന്നതരത്തിലാണ് വാര്‍ത്ത. 

ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ടൊരു ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശരണ്യ. ഇന്‍സ്റ്റഗ്രാമില്‍ ശരണ്യ പങ്കുവച്ച ചിത്രത്തിലെ കമന്‍റ് ബോക്സില്‍  ഇത്തവണ ബിഗ് ബോസിലുണ്ടാകുമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചു. എന്നാല്‍ ചിരിക്കുന്ന ഇമോജി മാത്രമായിട്ടായിരുന്നു ശരണ്യയുടെ മറുപടി.

ഇതോടെ ശരണ്യ ബിഗ് ബോസില്‍ ഉണ്ടാകുമെന്ന് ചിലര്‍ സ്ഥിരീകരിക്കുകയാണ്.  മാര്‍ച്ച് 10 നാണ് ബിഗ്ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കുന്നത്. അതേ സമയം ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് മത്സരാര്‍ഥികളെ ഉദ്ഘാടന എപ്പിസോഡിന് മുന്‍പേ പ്രഖ്യാപിക്കുന്നത്. കോമണര്‍ മത്സരാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്. 

പ്രേമലു തെലുങ്കിലായപ്പോള്‍ 'കോമ' മാറി 'കുമാരി ആന്‍റിയായി'; ആരാണ് ഈ കുമാരി ആന്‍റി?

ചെന്നൈയില്‍ മാത്രം 390 ഷോ: തമിഴ്നാട്ടിലെ സണ്‍ഡേ, മഞ്ഞുമ്മല്‍ ഡേ, പ്രതീക്ഷിക്കുന്ന കളക്ഷന്‍ ഞെട്ടിക്കും !

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ