ആറാം വിവാഹവാര്‍ഷികം, ആശംസകളുമായി സന്തോഷം പങ്കുവെച്ച് ശരണ്യ മോഹൻ

Web Desk   | Asianet News
Published : Sep 06, 2021, 07:36 PM IST
ആറാം വിവാഹവാര്‍ഷികം, ആശംസകളുമായി സന്തോഷം പങ്കുവെച്ച് ശരണ്യ മോഹൻ

Synopsis

വിവാഹ വാര്‍ഷിക ആശംസകളുമായി ഫോട്ടോ പങ്കുവെച്ച് ശരണ്യ മോഹൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശരണ്യമോഹൻ. നടിയെന്നതിനു പുറമെ നൃത്തത്തിലും മികവ് കാട്ടിയ താരവുമാണ് ശരണ്യ മോഹൻ. സാമൂഹ്യമാധ്യമങ്ങളില്‍ ശരണ്യ മോഹൻ തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇന്ന് വിവാഹവാര്‍ഷിക ആശംസയുമായാണ് തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ ശരണ്യ പങ്കുവെച്ചിരിക്കുന്നത്.

ഞങ്ങളുടെ വാര്‍ഷികം ഒരു ക്ഷണിക ആഘോഷം മാത്രമാണ്, എന്നാല്‍ ഞങ്ങളുടെ വിവാഹം കാലാതീതമായ ഒന്നാണ് എന്നാണ് ശരണ്യ എഴുതിയിരിക്കുന്നത്.  2015 സെപ്‌റ്റംബര്‍ ആറിനാണ് ശരണ്യ വിവാഹിതയായത്. ഒട്ടേറെ പേരാണ് ശരണ്യക്ക് ആശംസകളുമായി എത്തുന്നത്.

നര്‍ത്തകി കൂടിയായ ശരണ്യ മോഹന്‍ നടന്‍ ചിമ്പുവിന് ഭരതനാട്യം പരിശീലിപ്പിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

വേലായുധം അടക്കമുള്ള ചിത്രങ്ങളിലൂടെ വേഷങ്ങളിലൂടെ തമിഴകത്തും ശരണ്യ മോഹൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്