കുടുംബത്തിലേക്ക് പുതിയൊരംഗം എത്തി, കുഞ്ഞ് ജനിച്ച സന്തോഷവുമായി ശരത് അപ്പാനി

Web Desk   | Asianet News
Published : Jan 12, 2021, 12:38 PM IST
കുടുംബത്തിലേക്ക് പുതിയൊരംഗം എത്തി, കുഞ്ഞ് ജനിച്ച സന്തോഷവുമായി ശരത് അപ്പാനി

Synopsis

കുഞ്ഞ് ജനിച്ച സന്തോഷവുമായി നടൻ ശരത് അപ്പാനി.

യുവനടൻമാരില്‍ ശ്രദ്ധേയനായ ശരത് അപ്പാനിക്ക് കുഞ്ഞ് ജനിച്ചു. ആണ്‍കുട്ടിയാണ്. നേരത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം അറിയിച്ച് ഷെയര്‍ ചെയ്‍ത ശരത് അപ്പാനിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എല്ലാവരുടയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും ശരത് അപ്പാനി നന്ദി പറയുന്നു. കുഞ്ഞിന്റെ ഫോട്ടോയും ശരത്‍ അപ്പാനി ഷെയര്‍ ചെയ്‍തിട്ടുണ്ട്. എല്ലാവരും ശരത് അപ്പാനിക്കും കുഞ്ഞിനും ആശംസകള്‍ നേരുകയാണ്.

ശരത് അപ്പാനിക്ക് തിയ്യമ എന്ന ഒരു മകളുണ്ട്. തനിക്ക് ലഭിച്ചിട്ടുള്ള പേരുകളില്‍ ഡാഡി എന്നതാണ് തനിക്ക് ഏറ്റവും ഇഷ്‍ടമെന്നായിരുന്നു ശരത് അപ്പാനി പറഞ്ഞിരുന്നത്. ഇപ്പോള്‍ രണ്ടാമതും ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതില്‍ സന്തോഷമുണ്ട്. എന്റെ മകളായ തിയ്യമ തന്റെ പങ്കാളിയെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നവെന്ന കാര്യം വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ല. ദൈവത്തിന് ഒരുപാട് നന്ദി, ചുറ്റുമുള്ള എല്ലാ നല്ല കാര്യങ്ങള്‍ക്കുമെന്നാണ് ശരത് അപ്പാനി എഴുതിയിരുന്നത്. ശരത് അപ്പാനി തന്റെ തന്നെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയായിരുന്നു ശരത് അപ്പാനി.

ഇപോള്‍ ശരത് അപ്പാനി - രേഷ്‍മ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു.

കുഞ്ഞിന്റെ പേര് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടുവിൽ സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; 'വിരോഷിന്‍റെ വിവാഹം', ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പ്
‘വരവ്’ സെറ്റിൽ ജന്മദിനം ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി