കാർത്തി- പിഎസ് മിത്രൻ ചിത്രം 'സർദാർ 2' ട്രെയ്‌ലർ പുറത്ത്

Published : Aug 31, 2026, 10:41 PM IST
sardar 2

Synopsis

പി.എസ്. മിത്രൻ സംവിധാനം ചെയ്ത് കാർത്തി ഇരട്ടവേഷത്തിലെത്തുന്ന 'സർദാർ 2' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2022-ലെ 'സർദാർ' എന്ന സ്പൈ ആക്ഷൻ ത്രില്ലറിന്റെ രണ്ടാം ഭാഗമാണിത്. എസ്.ജെ. സൂര്യ, രജിഷ വിജയൻ, മാളവിക മോഹനൻ എന്നിവരടങ്ങുന്ന വലിയ താരനിര ചിത്രത്തിലുണ്ട്.

കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് സർദാർ 2. 2022 ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്‍റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് ആയിരുന്നുവെങ്കില്‍ സര്‍ദാര്‍ 2 ന്‍റെ രചന സംവിധായകന്‍ രത്ന കുമാറിനൊപ്പം ആശമീര അയ്യപ്പനും വിഗ്നേഷ് മുനിയാണ്ടിയും ചേര്‍ന്നാണ്. തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്. പി എസ് മിത്രന്‍റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഇവര്‍ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്ക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 1 മിനിറ്റും 53 സെക്കന്‍റുമുള്ള വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. എസ് ജെ സൂര്യയാണ് രണ്ടാം ഭാഗത്തിന് ആവേശം വര്‍ധിപ്പിക്കുന്ന ഒരു കാസ്റ്റിംഗ്. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്‍റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകനും ഇക്കുറി മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍ സീക്വലിന്‍റെ സംഗീത സംവിധായകന്‍ സാം സി എസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍ നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്‍, എ പി പാല്‍പാണ്ടി.

ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹകന്‍. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും ഐവി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഇഷാന്‍ സക്സേനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 10 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച പ്രതികരണങ്ങളോടെ ഖലീഫ മുന്നേറുന്നു; പുതിയ ഗാനം പുറത്ത്
തിയേറ്റർ കത്തിക്കാൻ ജേക്സ് ബിജോയ്; ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിലെ പുതിയ ഗാനം പുറത്ത്