വിക്രമിന്‍റെ 'കോബ്ര'യില്‍ നിന്ന് ഷെയ്നെ മാറ്റി, പകരം സര്‍ജാനോ

Web Desk   | others
Published : Feb 01, 2020, 10:55 PM ISTUpdated : Feb 01, 2020, 10:59 PM IST
വിക്രമിന്‍റെ 'കോബ്ര'യില്‍ നിന്ന് ഷെയ്നെ മാറ്റി, പകരം സര്‍ജാനോ

Synopsis

വിക്രം നായകനായെത്തുന്ന 'കോബ്ര' എന്ന ചിത്രത്തില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ മാറ്റി. ഷെയ്ന് പകരം സര്‍ജാനോ ഖാലിദാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

ചെന്നൈ: വിക്രം നായകനായെത്തുന്ന 'കോബ്ര' യില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ മാറ്റിയതായി റിപ്പോര്‍ട്ട്. ജൂണ്‍ ബിഗ് ബ്രദര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സര്‍ജാനോ ഖാലിദാണ് ഷെയ്ന് പകരം 'കോബ്ര'യില്‍ അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. 

വിക്രമിനൊപ്പം ഒരു പ്രധാന റോളിലാണ് സര്‍ജാനോ എത്തുന്നത്. ഷെയ്നിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തെഴുതിയതിന് പിന്നാലെയാണ് നടനെ ചിത്രത്തില്‍ നിന്ന് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന 'സ്പാ' എന്ന ചിത്രത്തില്‍ നിന്നും ഷെയ്നെ മാറ്റിയിട്ടുണ്ട്.  

Read More: ഭാമയുടെ വിവാഹ വിരുന്നില്‍ ശ്രദ്ധാകേന്ദ്രമായി സുരേഷ് ഗോപിയുടെ മകള്‍ ഭാവ്‍നി

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം കൂടിയാണ് 'കോബ്ര'. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'കോബ്ര'യില്‍ ശ്രീനിധി ഷെട്ടി, മൃണാലിനി രവി, പത്മപ്രിയ, കനിഹ, കെ എസ് രവികുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്.  
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം