ഐഎഫ്എഫ്‌ഐയിൽ തിളങ്ങി 'സർക്കീട്ട്'; മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി പരാമർശം ഓർഹാന്

Published : Nov 29, 2025, 11:10 AM IST
Sarkeet

Synopsis

ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ താമർ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം 'സർക്കീട്ട്' മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി. മികച്ച ബാലതാരത്തിനുള്ള പ്രത്യേക ജൂറി പരാമർശം ഓർഹാൻ സ്വന്തമാക്കി.

ഗോവയിൽ നടന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടി ആസിഫ് അലി- താമർ ചിത്രം "സർക്കീട്ട്". ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിലെ പ്രകടനത്തിന്, മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി പരാമർശം സ്വന്തമാക്കിയിരിക്കുകയാണ് ഓർഹാൻ. മേളയിലെ അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ മത്സരിച്ച 3 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായിരുന്നു സർക്കീട്ട്.

2025 നവംബർ 20നു ഗോവയിൽ ആരംഭിച്ച 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ നവംബർ 28നു അവസാനിച്ചു. ആസിഫ് അലി നായകനായ സർക്കീട്ടിൽ ജെഫ്‌റോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബാലതാരം ഓർഹാൻ സ്പെഷ്യൽ ജൂറി പരാമർശം സ്വന്തമാക്കിയത്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിൽ, ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ, ആസിഫ് അലിയുടെ ആമിർ, ഓർഹാൻ അവതരിപ്പിച്ച ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ദൃശ്യങ്ങളാണ് സംവിധായകൻ താമർ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക് ആണ്.

താമർ ഒരുക്കിയ രണ്ടാം ചിത്രമായിരുന്നു 'സർക്കീട്ട്'. താമറിന്റെ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് 'സർക്കീട്ട്' ഒരുക്കിയത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം - അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, മാർക്കറ്റിംഗ് - ആരോമൽ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ