നിവിൻ പോളി- അഖിൽ സത്യൻ ചിത്രം 'സർവ്വം മായ' നാളെ മുതൽ തിയേറ്ററുകളിൽ

Published : Dec 24, 2025, 07:50 PM IST
Sarvam Maya

Synopsis

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രമായ 'സർവ്വം മായ'യിൽ നിവിൻ പോളി നായകനാകുന്നു. നിവിൻ-അജു വർഗീസ് കൂട്ടുകെട്ടിലെ പത്താമത്തെ സിനിമയാണിത്.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം സർവ്വം മായ നാളെ മുതൽ തിയേറ്ററുകളിൽ. സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വ’ത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരനാണ് ‘സർവ്വം മായ‘യിലും സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്. ചിത്രം 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു.

എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പ്രൊമോഷൻ ഹെഡ് - ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"എനിക്കെത്ര ഫോളോവേഴ്സുണ്ട്, ആരൊക്കെ എന്റെ പോസ്റ്റിന് ലൈക്ക് ഇടുന്നുണ്ട് എന്നതൊന്നും എന്നെ ബാധിക്കാറില്ല": ജേക്സ് ബിജോയ്
അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയേറ്ററുകളിൽ