വിദേശത്തും ക്ലിക്കായോ ടൂറിസ്റ്റ് ഫാമിലി?, കളക്ഷൻ കണക്കുകള്‍

Published : May 23, 2025, 02:59 PM IST
വിദേശത്തും ക്ലിക്കായോ ടൂറിസ്റ്റ് ഫാമിലി?, കളക്ഷൻ കണക്കുകള്‍

Synopsis

ശശികുമാര്‍ നായകനായെത്തിയതാണ് ടൂറിസ്റ്റ് ഫാമിലി.

ശശികുമാര്‍ നായകനായി വന്ന പുതിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. സംവിധായകൻ രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് എത്തിയിരുന്നു. വിദേശത്ത് നിന്നും മികച്ച ഒരു കളക്ഷൻ നേടാൻ ടൂറിസ്റ്റ് ഫാമിലിക്ക് സാധിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് 14.4 കോടിയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയിൽ പറഞ്ഞു വയ്ക്കുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്. സിനിമയുടെ വിജയത്തിന്റെ ഫോർമുലയും അതാണ്.

സിമ്രാനും ശശികുമാറിനും ഒപ്പം യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. റിപ്പോർട്ടുകളനുസരിച്ച് ആഗോളതലത്തില്‍ 75 കോടി ക്ലബ്ബിലടക്കം ഇടം നേടി ചിത്രം മുന്നേറുകയാണ്.

2024 സെപ്റ്റംബറിലാണ് ടൂറിസ്റ്റ് ഫാമിലി പ്രഖ്യാപിക്കുന്നത്. ഡിസംബറിൽ ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രം മുപ്പത്തി അഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്. ഷോൺ റോൾഡൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥനും എഡിറ്റിംഗ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയും എംആർപി എന്റർടൈൻമെൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍