
കൊച്ചി : നിരവധി സിനിമകളിലൂടെ മലയാളികൾക്ക് ചിരപരിചിതമായ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാടും ഇന്നസെന്റും. അന്തിക്കാട് സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. തന്റെ പ്രിയ നടൻ, സുഹൃത്ത് ഇനിയില്ലെന്ന തിരിച്ചറിവ് ഉൾക്കൊള്ളാനാവാതെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി വി എസ് സുനിൽ കുമാറിനെ ചേർത്ത് പിടിച്ചാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. ഭാഗ്യദേവത, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദ യാത്ര എന്നിങ്ങൻെ നിരവധി സത്യനന്തിക്കാട് ചിത്രങ്ങളിൽ ചിരിപ്പിച്ചും ഒടുവിൽ കരയിച്ചും ഇന്നസെന്റ് നറഞ്ഞുനിന്നിരുന്നു. ഇനി ആ കൂട്ടുകെട്ടിൽ ഒരു ചിത്രമുണ്ടാകില്ല എന്നത് ആരാധകർക്കും നോവാവുകയാണ്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിയിരുന്നുപ പൊതുദർശനം. പ്രിയ സഹ പ്രവർത്തകനെ കാണാനായി നിരവധി സിനിമാ പ്രവർത്തകരാണ് ഇവിടെ എത്തിയത്. വിങ്ങൽ ഉള്ളിലൊതുക്കിയും പൊട്ടിക്കരഞ്ഞും സഹപ്രവർത്തകന് താരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയനടനെ കാണാൻ ആയിരക്കണക്കിന് ജനങ്ങളും എത്തി. ഇന്നലെ രാത്രി 10.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആകും സംസ്കാരം നടക്കുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ