നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ്  ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഫഹദ് ഫാസിൽ(Fahadh Faasil) ചിത്രം 'മലയൻകുഞ്ഞി'ന്(Malayankunju) ആശംസയുമായി കമൽഹാസനും സൂര്യയും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഇത് പങ്കുവച്ചായിരുന്നു താരങ്ങളുടെ ആശംസ. ഫഹദ് എപ്പോഴും കഥകൾ കൊണ്ട് ആശ്ചര്യപ്പെടുത്തുന്നുവെന്നും അഭിനയത്തിൽ തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടുവെന്നും സൂര്യ ട്വീറ്റ് ചെയ്യുന്നു. 

'ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു', എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’ എന്ന് പറഞ്ഞാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്. ‘എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ഹാസൻ ട്വീറ്റ് ചെയ്തു. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിക്രമിൽ മൂവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Scroll to load tweet…

നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.

Malayankunju : 30 അടി താഴ്ചയിൽ നിന്ന് അനിക്കുട്ടന്റെ തിരിച്ചുവരവ്; 'മലയൻകുഞ്ഞ്' രണ്ടാം ട്രെയിലർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളില്‍ എത്തിക്കും.