'കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ സമ്പന്നനാകാനുള്ള സാധ്യതയുണ്ട്';ചിത്രം പങ്കുവച്ച് സത്യൻ അന്തിക്കാട്

By Web TeamFirst Published Oct 14, 2020, 9:02 AM IST
Highlights

24 ചതുരശ്രയടി വലുപ്പത്തിൽ 19,278 ബട്ടണുകള്‍ ഉപയോ​ഗിച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 

ഒരു പിടി നല്ല സിനിമകളെയും കഥാപാത്രങ്ങളെയും മലയാളിക്ക് സമ്മാനിച്ച സംവിധാകനാണ് സത്യൻ അന്തിക്കാട്. ഇപ്പോഴിതാ തന്റെ ഛായാ ചിത്രം വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിച്ചതിനെ പരിചയപ്പെടുത്തുകയാണ് അദ്ദേഹം. ബ്രഷും ചായവുമില്ലാതെ പല തരം ബട്ടൻസ് ഉപയോ​ഗിച്ച് കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ജീന നിയാസ് എന്ന ചിത്രകാരിയാണ് ബട്ടൻസ് കൊണ്ടുള്ള ചിത്രം തയ്യാറാക്കിയത്.

ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രം അദ്ദേഹം പരിചയപ്പെടുത്തുന്നത്. 24 ചതുരശ്രയടി വലുപ്പത്തിൽ 19,278 ബട്ടണുകള്‍ ഉപയോ​ഗിച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തെ മുൻ നിർത്തി 'ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും' 'ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും' അംഗീകാരം അവർക്ക് ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണെന്നും സത്യൻ അന്തിക്കാട് കുറിച്ചു.

ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ താനൊരു സമ്പന്നനാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഈ ചിത്രം രഹസ്യമായി സൂക്ഷിച്ചിരിക്കുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. 

ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ...

Posted by Sathyan Anthikad on Tuesday, 13 October 2020
click me!