
പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശികിന്റെ അപ്രതീക്ഷിത വിയോഗ അപ്രതീക്ഷിത വിയോഗത്തിന്റെ ദു:ഖത്തിലാണ് ബോളിവുഡ്. നാഷണല്‍ സ്‍കൂള്‍ ഓഫ് ഡ്രാമയിലെയും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും പഠന ശേഷമാണ് സതീഷ് കൗശിക് കലാരംഗത്ത് സജീവമായിരുന്നത്. ബോളിവുഡില്‍ സ്വന്തം ഇരിപ്പിടം ഉറപ്പിക്കാൻ സതീഷ് കൗശികിന് സാധിച്ചിരുന്നു. പണ്ടൊരിക്കില്‍ ആമിര്‍ ഖാന് അവസരം നിഷേധിച്ചതിന്റെ രസകരമായ ഒരു കഥയും സതീഷ് കൗശികിനെ ചുറ്റിപ്പറ്റിയുണ്ട്.
ആമിര്‍ ഖാൻ തന്നെയാണ് അക്കഥ ഒരിക്കല്‍ വെളിപ്പെടുത്തിയത്. സിനിമയില്‍ വളരെ സജീവമാകാൻ ആമിര്‍ ഖാൻ ശ്രമങ്ങള്‍ നടത്തുന്ന കാലം. താൻ ഒരുപാട് ആദരിക്കുന്ന ശേഖര്‍ കപൂറിനൊപ്പം പ്രവര്‍ത്തിക്കാൻ ആമിര്‍ ഖാൻ ആഗ്രഹിച്ചു. ആ സമയം 'മിസ്റ്റര്‍ ഇന്ത്യ' സംവിധാനം ചെയ്യുകയായിരുന്നു ശേഖര്‍ കപൂര്‍. സതീഷ് കൗശിക് ചിത്രത്തില്‍ അഭിനയിക്കുന്നതിന് പുറമേ ചീഫ് അസിസ്റ്റന്റ് ഡയറക്ടറുമാണ്.
ആമിര്‍ അന്നത്തെ കൂടിക്കാഴ്‍ചയെ കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെ- എന്റ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ശേഖര്‍ കപൂറിനെ പോയി കണ്ടിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാകണം എന്ന് ഞാൻ പറഞ്ഞു. സതീഷ് കൗശിക് അന്ന് ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ആണ്. അദ്ദേഹവുമായി ഞാൻ കൂടിക്കാഴ്‍ച നടത്തുകയും എന്റെ പേപ്പര്‍ വര്‍ക്കുകള്‍ കാണിക്കുകയും ചെയ്‍തു. അവര്‍ക്ക് എന്നില്‍ വളരെ മതിപ്പുണ്ടായി. ആ കാലത്ത് സിനിമ വ്യവസായത്തില്‍ ആരും പേപ്പര്‍വര്‍ക്കുകള്‍ ചെയയാറില്ലായിരുന്നു. സെറ്റ് കൃത്യമായി മാനേജ് ചെയ്യുന്നതിനാല്‍ സതീഷ് കൗശിക് അന്ന് സ്വാധീനമുള്ള അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.
എനിക്ക് ആ ജോലി കിട്ടിയില്ല. കാരണം ഞാൻ പിന്നീട് അറിഞ്ഞു. സതീഷ് കൗശിക് തന്നെയാണ് കാരണം എന്തെന്ന് വെളിപ്പെടുത്തിയത്. താനുമായുള്ള കൂടിക്കാഴ്‍ചയ്‍ക്ക് ആമിര്‍ ഖാൻ വന്നത് കാറിലായിരുന്നു. തനിക്ക് അന്ന് കാറില്ല. താൻ നിയമിക്കുന്ന ആള്‍ക്ക് കാര്‍ ഉണ്ടാകുമല്ലോ എന്ന് ചിന്തിച്ചു എന്നും സതീഷ് കൗശിക് പറഞ്ഞതായി ആമിര്‍ ഖാൻ വെളിപ്പെടുത്തി. മറ്റൊരാളുടേതാണ് ആ കാര്‍ എന്നും തന്റേത് അല്ലെന്നും ആമിര്‍ സതീഷിനോട് പറഞ്ഞു. സിനിമ കുടുംബത്തില്‍ നിന്നാണ് വരുന്നത് എങ്കിലും താൻ പൊതുഗതാഗതം ഉപയോഗിക്കുന്നയാളാണ് എന്ന് സതീഷിനോട് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞ കാരണം താൻ വിശ്വസിച്ചിട്ടില്ലെന്നും ആമിര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Read More: ഹൃദയാഘാതം, പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു