Mullaperiyar Dam Issue|മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്

By Web TeamFirst Published Oct 27, 2021, 5:43 PM IST
Highlights

കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചത്. 

ണ്ട് ദിവസം മുമ്പാണ് മുല്ലപ്പെരിയാർ അണക്കെട്ട്(Mullaperiyar Dam) ഡി കമ്മിഷന്‍(Decommission) ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ പൃഥ്വിരാജ്(prithviraj) രം​ഗത്തെത്തിയത്. പിന്നാലെ തമിഴ്നാട്ടിൽ വന്‍ പ്രതിഷേധം ഉയരുകയും താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് 'സേവ് കേരള ബ്രിഗേഡി'ന്റെ(save kerala brigade) തൃപ്രയാര്‍ എടമുട്ടം യൂണിറ്റ്. 

പൃഥ്വിരാജ് ഫാന്‍സ് എന്ന നിലയിലല്ലെന്നും തമിഴ്നാട്ടില്‍ നടനെതിരെ പ്രതിഷേധം നടന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കുകയാണെന്നും സേവ് കേരള ബ്രിഗേഡ് പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മഹാനടന്‍മാര്‍ ആരും ഇതിനേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അവരില്‍ നിന്ന് പ്രതികരണമില്ലാത്ത പക്ഷം, അവരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയക്കുമെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Read Also: 'മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം'; ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ്

കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചത്. തേനി ജില്ലാ കലക്ട്രേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. 
പൃഥ്വിരാജ് തമിഴ് സിനിമയില്‍ അഭിനയിക്കരുതെന്നും തമിഴ്‍നാട്ടിലേക്ക് വരരുത് എന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള അഭിനേതാക്കാളെ ഇനി തമിഴില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും വേല്‍മുരുകൻ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

''വസ്‍തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്‍ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ.  സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം'', എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

click me!