ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ; അഭിമാനമായി മാധവന്റെ മകൻ വേദാന്ത്

By Web TeamFirst Published Oct 27, 2021, 4:49 PM IST
Highlights

നേരത്തെ തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ്(actor) ആര്‍. മാധവൻ(R Madhavan ). ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയം തുടങ്ങിയ മാധവൻ തമിഴിൽ അലൈപായുതെ എന്ന മണിരത്നം സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ താരം ആരാധകർക്ക് നൽകി. അച്ഛന്റെ വഴിയിൽ നിന്നും മാറി സ്പോർട്സിനോടാണ്(sports) മകൻ വേദാന്തിന്(Vedaant)താല്പര്യം. ഇതിനോടകം ദേശീയ തലത്തിൽ ഉൾപ്പടെ നിരവധി മത്സരങ്ങൾക്കാണ് വേദാന്ത് മത്സരിച്ചിട്ടുള്ളത്. ഇപ്പോഴിതാ ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയിരിക്കുകയാണ് വേദാന്ത്. 

ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് 16 വയസ്സുകാരനായ വേദാന്ത് മത്സരിച്ചത്. 800, 1500 മീറ്റർ ഫ്രീസ്റ്റൈൽ‌ ഇനങ്ങളിലും 4–100, 4–200 മീറ്റർ ഫ്രീസ്റ്റൈൽ റിലേകളിലും വേദാന്ത് വെള്ളി മെഡൽ നേടി. 100, 200, 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ വെങ്കലവും വേദാന്ത് സ്വന്തമാക്കി. 

Read Also; കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്രമായ സംഭാവന; നടൻ മാധവന് ഡി–ലിറ്റ് ബിരുദം

ഈ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യൻ എയ്ജ് ഗൂപ്പ് ചാമ്പ്യൻഷിപ്പിലെ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും വേദാന്ത് പങ്കാളിയായിരുന്നു. കഴിഞ്ഞ വർഷത്തെ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി വേദാന്ത്  താരമായി മാറിയിരുന്നു. നേരത്തെ തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.

click me!